തിരുവന്തപുരം: കമ്പ്യൂട്ടറിനെതിരെ നടന്ന ഇടത് സമരങ്ങളെ തള്ളിപ്പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കമ്പ്യൂട്ടറുകൾ തൊഴിൽ നഷ്ട്ടപ്പെടുത്തുമെന്ന് പറഞ്ഞ് സിപിഎം അടക്കമുള്ള ഇടത് പാർട്ടികൾ സമരം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തൊഴിൽ തിന്നുന്ന ബകൻ എന്ന ലഘുലേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
‘കമ്പ്യൂട്ടറുകൾ കൊണ്ടുവന്ന കാലത്ത് തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടറിനെതിരെ നമ്മൾ സമരം ചെയ്തു. പക്ഷേ ഇപ്പോൾ നമുക്ക് കമ്പ്യൂട്ടറുകൾ അനിവാര്യതയായി മാറി. ലോകം വളർന്നു കഴിഞ്ഞതിനാൽ കമ്പ്യൂട്ടറുകൾ മാറ്റി വയ്‌ക്കാൻ കഴിയില്ല.’- മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ നിരവധി വികസനങ്ങളെ സിപിഎം എതിർക്കുകയും പിന്നിട് പ്രചാരത്തിലാകുമ്പോൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് ട്രാക്ടർ വിരുദ്ധസമരങ്ങളും.