കേപ്ടൗണ്‍: കൗമാര ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ സെമിയിൽ ദക്ഷിണഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗ് ആരംഭിച്ചു. പ്രോട്ടീസ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. നേരിട്ട ആദ്യ പന്തിൽ ഓപ്പണർ ആദർശ് സിംഗ് പുറത്തായി. പിന്നാലെ 4 റൺസുമായി മുഷീർ ഖാനും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. അർഷിൻ കുൽക്കർണിയും ഉദയ് സഹാറന്‍ ക്രീസിൽ. നാലോവർ പിന്നിടുമ്പോൾ 8 റൺസെന്ന നിലയിലാണ് ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ തുടക്കത്തിലെ തകർച്ചയിൽ നിന്ന് അതിജീവിച്ചാണ് പൊരുതാവുന്ന സ്കോർ ഉയർത്തിയത്. ല്വാന്‍-ഡ്രേ പ്രിട്ടോറിയസ് (76),റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെ (64) എന്നിവരുടെ ഇന്നിംഗ്സാണ് കരകയറ്റിയത്. മൂന്ന് വിക്കറ്റ് നേടിയ രാജ് ലിംബാനിയാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്.
ഇന്ത്യൻ താരങ്ങൾ കണിശതയോടെ പന്തെറിഞ്ഞപ്പോൾ വലിയ ഇന്നിംഗ്സുകൾ പടുത്തുയർത്താൻ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്കായില്ല. മുഷീര്‍ ഖാൻ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സൗമി പാണ്ഡെയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു.സ്റ്റീവ് സ്റ്റോള്‍ക്ക് (14), ഡേവിഡ് ടീഗര്‍ (0), ഒലിവര്‍ വൈറ്റ്‌ഹെഡ് (22), ഡേവാന്‍ മറൈസ് (3), ജുവാന്‍ ജെയിംസ് (34) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.















