എസ് ശശികാന്തിന്റെ സംവിധാനത്തിൽ നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ടെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ മേക്കിംഗ് വീഡിയോയും അണിയറപ്രവർത്തകർ പുറത്ത് വിട്ടു.
ക്രിക്കറ്റിനും സംഗീതത്തിനും മാനുഷിക ബന്ധങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രിലിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗായിക ശക്തിശ്രീ ഗോപാലൻ സംഗീത സംവിധായകയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
19 വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും മാധവനും സിദ്ധാർഥും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മണിരത്‌നം സംവിധാനം ചെയ്ത ആയുധ എഴുത്തിലായിരുന്നു മൂവരും അവസാനമായി ഒന്നിച്ചെത്തിയത്.















