സഹായാഭ്യർത്ഥനയുമായി യുഎസിലെ ചിക്കാഗോയിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയുടെ കുടുംബം.വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടാണ് അവർ സഹായാഭ്യർത്ഥന നടത്തിയത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയാണ് അമേരിക്കയിൽ ആക്രമിക്കപ്പെട്ടത്.ഇന്ത്യാന വെസ്‌ലിയൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന അലി അപ്പാർട്ട്മെന്റിന് സമീപത്തുവച്ചാണ് ആക്രമണത്തിനിരയായത്. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. അലിയുടെ ഫോണും ഇവർ പിടിച്ചുപറിച്ചു. ഇയാൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് സംഭവം.
ഭാര്യയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടുന്ന അലിയുടെ കുടുംബം ഹൈദരാബാദിൽ നിന്ന് അമേരിക്കയിലേക്ക് പോകാനുള്ള സഹായം അഭ്യർത്ഥിച്ചാണ് ജയശങ്കറെ സമീപിച്ചത്. ഹൈദരാബാദിലെ ഹാഷിം നഗറിലാണ് ഇവർ താമസിക്കുന്നത്.
അലിക്ക് ശരിയായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തമെന്നും അമേരിക്കയിലേക്ക് പോകാനുള്ള സഹായം ചെയ്തു നൽകമെന്നും ആവശ്യപ്പെട്ട് അവർ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.കോൺസുലേറ്റ് ഇന്ത്യയിലെ സയ്യിദ് മസാഹിർ അലിയുമായും ഭാര്യ സയ്യിദ റുഖിയ ഫാത്തിമ റസ്‌വിയുമായും ബന്ധപ്പെടുകയും എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്-ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് എക്‌സിലൂടെ വ്യക്തമാക്കി.
#WATCH | Telangana: After Hyderabad student chased and attacked in Chicago, his wife says, ” My husband Mazahir Ali went to Chicago for his masters. A deadly attack happened on him of February 4 at around 1 am…Around 6 am in the morning I received the attack’s Whatsapp… pic.twitter.com/bwNSTzSTmd
— ANI (@ANI) February 7, 2024
“>