ന്യൂഡൽഹി: 2014 ന് മുമ്പ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിക്കും. ഇത്തരമൊരു ധവളപത്രം സഭയിൽ അവതരിപ്പിക്കുമെന്ന് ഇടക്കാല ബജറ്റ് അവതരണ പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാസീതാരാമൻ വ്യക്തമാക്കിയിരുന്നു. 2014 ന് മുമ്പ് സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും മോദി സർക്കാർ എങ്ങനെ അതിൽ നിന്നും രാജ്യത്തെ കരകയറ്റിയെന്നും വിവരിക്കുന്നതാകും ധവളപത്രം.
ഭാരതം 2014 ൽ പ്രതിസന്ധിയിലായിരുന്നു. 2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സ്വീകരിച്ച നടപടി ക്രമങ്ങളാണ് ആ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിച്ചത്. തളർച്ചയിൽ നിന്നും സുസ്ഥിര വളർച്ചയിലേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എത്തിക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. നിർമ്മലാ സീതാരാമൻ പറഞ്ഞു.
ധവളപത്രം 2014 മുമ്പുള്ള രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ചിത്രം തരുന്നതായിരിക്കുമെന്ന് പാർലമെന്റ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ ജയന്ത് സിൻഹ പറഞ്ഞു. മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ മികവുറ്റതാക്കി. ഇക്കാര്യങ്ങൾ ധവളപത്രത്തിൽ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.