ദൈവത്തോട് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സമയത്ത് കിട്ടുന്ന അനു​ഗ്രഹമാണത്, അനുഭവിച്ചിട്ടില്ലാത്തവരോട് പറഞ്ഞാൽ മനസിലാകില്ല: പ്രതികരിച്ച് കാർത്തിക് സൂര്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദൈവത്തോട് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സമയത്ത് കിട്ടുന്ന അനു​ഗ്രഹമാണത്, അനുഭവിച്ചിട്ടില്ലാത്തവരോട് പറഞ്ഞാൽ മനസിലാകില്ല: പ്രതികരിച്ച് കാർത്തിക് സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 02:26 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ യുട്യൂബ് ശ്രദ്ധയാകർഷിച്ച് തുടങ്ങിയിട്ട് മൂന്നോ നാലോ വർഷമേ ആകുകയുള്ളൂ. എന്നാൽ, അതിലും 1,2 വർഷങ്ങൾ‌ക്ക് മുമ്പ് യുട്യൂബറായ വ്യക്തിയാണ് കാർത്തിക് സൂര്യ. ഇപ്പോൾ അവതാരകനായും മറ്റ് പ്രോ​ഗ്രാമുകളായും കാർത്തിക് സൂര്യ തിരക്കിലാണെങ്കിലും വ്ലോ​ഗ് ഇടുന്ന ദിവസമൊക്കെ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടം നേടാറുണ്ട്. തന്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള വ്ലോ​ഗുകളാണ് കാർത്തിക് കൂടുതലായും പങ്കുവക്കുന്നത്.

ഇത്തരത്തിൽ കാർത്തിക് സൂര്യ കഴിഞ്ഞ ആഴ്ച താൻ അ​​ഗ്‍നിക്കാവടി എടുക്കുന്ന വീഡിയോയും പങ്കുവച്ചിരുന്നു. തെക്കൻ കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് അഗ്നിക്കാവടി എടുക്കുന്നത്. കാപ്പണിഞ്ഞ സ്വാമിമാരാണ് അ​ഗ്നിയിലൂടെ കാവടി നടത്തുന്നത്. കാർത്തിക് സൂര്യയും ഇത്തരത്തിൽ വ്രതമെടുത്ത് അ​ഗ്നിയിലൂടെ നടന്നിരുന്നു. ഒപ്പം കവിളിൽ വേൽ കുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയാകുകയും കൂടാതെ, നിരവധി വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് കാർത്തിക് സൂര്യ.

‘ഞാനൊരു ദൈവ വിശ്വാസിയാണ്. 16-ാം വയസിലാണ് ആദ്യമായി കാവടി എടുത്തത്. പിന്നീട് പഠനവും മറ്റ് കാര്യങ്ങളുമായി മുന്നോട്ട് പോയതിനാൽ കാവടി എടുക്കാൻ സാധിച്ചിരുന്നില്ല. 2023-എന്നെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നു. മലേഷ്യയിൽ യാത്ര ചെയ്തപ്പോൾ, ബാട്ടു കേവ്‌സ് എന്ന സ്ഥലത്തെ ഒരു മുരുക ക്ഷേത്രത്തിൽ പോയി. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസും ഭയങ്കരമായി കൂളായി. അന്നാണ് വേല്‍ കുത്തി അഗ്‌നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസിലുണ്ടായത്.

യാത്ര കഴിഞ്ഞ് നാട്ടിൽ വന്ന ആദ്യ ​ദിവസം നോക്കിയത് തൈപ്പൂയം എന്നാണെന്നാണ്. എന്റെ ഷെഡ്യൂള്‍ അതിന് അനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതവും എടുത്തു. അതായിരുന്നു എന്റെ ആദ്യത്തെ അ​ഗ്‍നിക്കാവടി. മുമ്പും വേൽക്കുത്തിയിട്ടുണ്ട്. അത് വേലായിരുന്നു. അഗ്‍നിക്കാവടി എടുക്കുമ്പോൾ ഒരിക്കലും വലിയ വേൽ കുത്താൻ കഴിയില്ല. അതുകൊണ്ട് ചെറിയ വേലായിരുന്നു കുത്തിയത്.

എനിക്കുണ്ടായ അനുഭവം പറയാം, കാവടിക്ക് വേൽ കുത്തുമ്പോൾ ശരീരം ശുദ്ധിയായിരിക്കണം. അപ്പോഴത്തെ ഏക ലക്ഷ്യം കാവടി എടുക്കുന്നതും വേൽ എടുത്ത് ഭ​ഗവാന്റെ അനു​ഗ്രഹം വാങ്ങിക്കുന്നതും ആകണം. 16-ാമത്തെ വയസില്‍ വ്രതത്തിന്റെ തുടക്കത്തില്‍ എനിക്ക് അനുഗ്രഹം കിട്ടിയിട്ടില്ലായിരുന്നു. അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തത്.

എന്റെ 16-ാം വയസിലായിരുന്നു. കാപ്പ് കെട്ടുമ്പോഴായിരുന്നു അനു​ഗ്രഹം കിട്ടിയത്. അന്നും ഇതേ പോലെയാണ് അനുഗ്രഹം ലഭിച്ചിരുന്നു. ദൈവത്തോട് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസിക സമാധാനം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകുകയില്ല.’- കാർത്തിക് സൂര്യ പറഞ്ഞു.

 

Tags: SU8Karthik Surya
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies