ഇന്ത്യൻ ക്രിക്കറ്റ് ടീം മഹേന്ദ്ര സിംഗ് ധോണിയുടെ പുത്തൻ ചിത്രങ്ങൾ വൈറലായി. പരിശീലനത്തിനിടെ പുറത്തുവന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായത്. അതിന് പിന്നിലൊരു കാരണവുമുണ്ട്. താരം ബാറ്റിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറാണത്. പ്രൈം സ്പോർട്സ് എന്ന സ്റ്റിക്കറാണ് ധോണി ബാറ്റിൽ പതിച്ചിരിക്കുന്നത്.
റാഞ്ചിയിലെ തന്റെ ഉറ്റ സുഹൃത്തിന്റെ കടയുടെ പേരാണ് ഇത്. താരത്തിന്റെ കരിയറിന്റെ തുടക്ക നാളുകളിൽ ബാറ്റ അടക്കം സ്പോൺസർ ചെയ്തത് പ്രേംജിത് സിംഗാണ്. ഇക്കാര്യങ്ങൾ ധോണിയുടെ ബയോപിക്കിലും കാണിക്കുന്നുണ്ട്. ഇത് തന്റെ ആത്മസുഹൃത്തിനുള്ള ആദരവ് എന്ന നിലയ്‌ക്കാണ് താരം ബാറ്റിൽ പതിച്ചതെന്നാണ് വിലയിരുത്തൽ. ഒരു പക്ഷേ തന്റെ കരിയറിലെ അവസാന ടൂർണമെന്റിനാകും ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ഇറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
250 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 38.79 ശരാശരിയിൽ 5,082 റൺസ് നേടിയിട്ടുള്ള താരത്തിന്റെ അക്കൗണ്ടിൽ 24 അർദ്ധശതകവുമുണ്ട്. 42-കാരനായ ധോണി ചെന്നൈ അവരുടെ അഞ്ചാമത്തെ കിരീടത്തിലേക്കാണ് കഴിഞ്ഞ തവണ നയിച്ചത്.
MS Dhoni with the ‘Prime Sports’ sticker bat. It is owned by his friend.
MS thanking him for all his help during the early stage of his career. pic.twitter.com/sYtcGE6Qal
— Mufaddal Vohra (@mufaddal_vohra) February 7, 2024
“>
so proud to stan this great man pic.twitter.com/vGS0R5wyKh
— ` (@WorshipDhoni) February 8, 2024
“>