പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈ എഫ്ഐ നേതാവ് ജെയ്സൺ ജോസഫിന്റെ ഹർജി സുപ്രീംകോടതിയും തള്ളി. കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ ഇയാൾ സമീപിച്ചിരുന്നു. എന്നാൽ ഇത് ഹൈക്കോടതി തള്ളിയതോടെയാണ് ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജിയുമായി ജെയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ഡിസംർ 20നാണ് മൗണ്ട് സിയോൺ ലോ കോളേജിൽ വച്ച് ജെയ്സൺ മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. സംഭവത്തിൽ സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ്ഐ നേതാവുമായ ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ജനുവരി 9ന് ഹൈക്കോടതി തള്ളിയിരന്നു. എന്നാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാതെ വന്നപ്പോൾ ജെയ്സനെതിരെ വീണ്ടും യുവതി രംഗത്തെത്തി. ഇതോടെയാണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.