തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ചെലവ് വർദ്ധിക്കും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി അടയ്ക്കേണ്ട തുകയിൽ 10 ശതമാനം വരെ വർദ്ധനവ് വരുത്തുന്നതിനാണ് അനുമതി. ഇതിന് പുറമെ കെഎസ്ഇബിയുടൈ 12 സേവനങ്ങൾക്കും നിരക്ക് വർദ്ധിപ്പിക്കുന്നതിന് തീരുമാനമായി.
പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ 10 ശതമാനം മുതൽ 60 ശതമാനം വരെ വർദ്ധനവ് വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ വൈദ്യുതി ബോർഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷൻ എടുക്കുന്നതിന് വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാൻസ്ഫോർമർ സൗകര്യവും വിലയിരുത്തിയാകും കണക്ഷൻ ഫീസ് ഈടാക്കുക.