കോയമ്പത്തൂർ: ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മരുതമല സ്വദേശി ഗോവിന്ദനെയാണ് എക്സൈസ് പിടികൂടിയത്. 12 കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ദിബ്രുഗഡ് കന്യാകുമാരി എക്സ്പ്രസിലാണ് ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
എക്സൈസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ വേഷം മാറി ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിൽ കയറിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനറൽ കോച്ചിലെ യാത്രക്കാരനായ ഗോവിന്ദനെ ഉദ്യോഗസ്ഥർ കണ്ടത്. ഇയാളെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു സംസാരിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ ഇയാളെ പരിശോധിക്കുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 12 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.