ചെന്നൈ: പുതിയ സീസണിലേക്കുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ജഴ്‌സി അവതരിപ്പിച്ചു. യുഎഇ എയർലൈൻസ് എത്തിഹാദ് എയർവെയ്‌സ് ആണ് ചെന്നൈയുടെ ഔദ്യോഗിക ജഴ്‌സി സ്‌പോൺസർമാർ. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിലാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്. നീലയും മഞ്ഞയും കളറിലുള്ള എം.എസ് ധോണിയുടെ ഏഴാം നമ്പർ ജഴ്‌സിയാണ് പുറത്തിറക്കിയിരിക്കുന്നത്. ധോണിക്ക് കീഴിൽ 5 തവണയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ കിരീടം ചൂടിയത്.
ABSOLUTE FANFARE! Superfans happy aa? 🥳🤩#WhistleParakkattum pic.twitter.com/C71mIuzS2v
— Chennai Super Kings (@ChennaiIPL) February 8, 2024
“>
2020ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും ഐപിഎല്ലിൽ ധോണി സജീവമാണ്. ഈ സീസണോടെ ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളേറെയാണ്. പുതിയ സീസണിനായുള്ള ധോണി തയ്യാറെടുപ്പുകളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ നെറ്റ്സിൽ പരിശീലിക്കുന്നതിന്റെയും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
ചെന്നൈ സൂപ്പർ കിംഗ്സ് ടീം: എം.എസ് ധോണി, ഡിവോൺ കോൺവേ, ഋതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ഷെയ്ഖ് റഷീദ്, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്‌നർ, മൊയീൻ അലി, ശിവം ദുബെ, നിശാന്ത് സിന്ധു, അജയ് മോണ്ടൽ, രാജ്വർധൻ ഹങ്കർഗേക്കർ, ദീപക് ചഹാർ, മഹീഷ് തീക്ഷ്ണ, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സിമ്രാൻജീത് സിംഗ്, തുഷാർ ദേശ് പാണ്ഡെ, മതീഷ പതിരാന, രചിൻ രവീന്ദ്ര, ശർദൂൽ ഠാക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്വി, മുസ്താഫിസൂർ റഹ്‌മാൻ, അവാനിഷ് ആരവല്ലി.















