വനവാസികൾ വോട്ടുബാങ്കല്ല, രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി; ഏകലവ്യ സ്കൂളുകൾ മുതൽ ഫോറസ്റ്റ് പ്രോപ്പർട്ടി നിയമം വരെ, ​എണ്ണിപ്പറഞ്ഞ് നരേന്ദ്രമോദി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വനവാസികൾ വോട്ടുബാങ്കല്ല, രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി; ഏകലവ്യ സ്കൂളുകൾ മുതൽ ഫോറസ്റ്റ് പ്രോപ്പർട്ടി നിയമം വരെ, ​എണ്ണിപ്പറഞ്ഞ് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 04:09 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: വനവാസികളുടെ ക്ഷേമത്തിന് വേണ്ടിയാണ് എൻ‍ഡിഎ സർക്കാർ പ്രവർത്തിച്ചതെങ്കിൽ പാവപ്പെട്ടവരെയും ​ഗ്രാമവാസികളെയും കർഷകരെയുമൊക്കെ കോൺ​ഗ്രസ് ഓർക്കുന്നത് തിരഞ്ഞെടുപ്പ് വേളകളിൽ മാത്രമാണെന്ന് പ്രധാനമന്ത്രി. മദ്ധ്യപ്രദേശിലെ ഝാബുവയിൽ വനവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ മദ്ധ്യപ്രദേശ് സന്ദർശനമാണിത്.

ഇവിടെ വർഷങ്ങളോളം ഭരിച്ചവരാണ് കോൺ​ഗ്രസുകാർ. മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കാനുള്ള അവസരങ്ങൾ അവർക്ക് ലഭിച്ചതാണ്. എന്നിട്ടും 100 ഏകലവ്യ സ്കൂളുകൾ മാത്രം തുറക്കാനാണ് കോൺ​ഗ്രസിന് കഴിഞ്ഞത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് അതിന്റെ നാലിരട്ടി ഏകലവ്യ സ്കൂളുകൾ കേന്ദ്രസർക്കാർ തുറന്നു. വിദ്യാഭ്യാസമില്ലെന്ന കാരണത്താൽ ഒരു വനവാസി വിദ്യാർത്ഥിയും പിന്നോട്ട് മാറിനിൽക്കേണ്ടി വരുന്ന സന്ദർഭം ഉണ്ടാകരുതെന്ന് ബിജെപിക്ക് നിർബന്ധമായിരുന്നു.

കോൺ​ഗ്രസ് ഭരണകാലത്ത് വനവാസികളുടെ അവകാശങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. വനവിഭവങ്ങൾ ഉപയോ​ഗിച്ച് ജീവിതം നയിക്കുന്ന വനവാസികൾക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കി. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെ ഫോറസ്റ്റ് പ്രോപ്പർട്ടി നിയമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി. ഇതോടെ വനവാസി സമൂഹത്തിന് വനഭൂമിയുമായി ബന്ധപ്പെട്ട തങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിച്ചു.

വനവാസി സമൂഹങ്ങളിലെ നിരവധി കുടുംബങ്ങളെ വർഷങ്ങളോളം പ്രതിസന്ധിയിലാക്കിയ രോ​ഗമായിരുന്നു സിക്കിൾ സെൽ അനീമിയ. നൂറുക്കണക്കിന് പേരുടെ ജീവനെടുത്ത ഈ രോ​ഗത്തെ പിടിച്ചുകെട്ടാൻ ആവശ്യമായ ഒരു നടപടിയും കോൺ​ഗ്രസ് കൈക്കൊണ്ടില്ല. അക്കാലത്ത് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിച്ചിരുന്നത് കോൺ​ഗ്രസുകാരായിരുന്നു. എൻഡിഎ സർക്കാർ സിക്കിൾ സെൽ അനീമിയക്കെതിരെ ബോധവത്കരണം ആരംഭിച്ചത് വോട്ടിന് വേണ്ടിയല്ല. വനവാസികളുടെ ക്ഷേമത്തിന് വേണ്ടിയാണ്. കാരണം, എൻഡിഎ സർക്കാരിനെ സംബന്ധിച്ചിടത്തോളം വനവാസി സമൂഹമെന്നത് വോട്ട് ബാങ്കല്ല. അവർ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ദേശീയ സിക്കിൾ സെൽ അനീമിയ നിർമാർജന ദൗത്യത്തിന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലിൽ വച്ച് 2023 ജൂലൈ ഒന്നിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. രോഗ ബാധിതരെ ജീവിതകാലം മുഴുവൻ പിന്തുടരുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ. ഇന്ത്യയിലെ ഗോത്രവർഗ്ഗ സമൂഹത്തിനിടയിൽ ഇത് സാധാരണമായി കണ്ടുവരുന്നു. എന്നാൽ ഗോത്രവർഗക്കാരല്ലാത്തവരിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: Narendra ModimADHYA PRADESHtribal
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies