കാടും മേടും താണ്ടി അയ്യനെ കാണാൻ അവരെത്തി; ഭഗവാന് വനവിഭവങ്ങൾ സമർപ്പിച്ച് ഊരു മൂപ്പനും സ്വാമിമാരും
പത്തനംതിട്ട: പതിവ് തെറ്റിക്കാതെ ഇത്തവണയും അയ്യപ്പനെ കണ്ടു വണങ്ങാൻ സന്നിധാനത്തെത്തി അഗസ്ത്യാർ കൂടത്തിലെ വനവാസികൾ. കോട്ടൂർ ആദിവാസി ഊരുകളിലെ മൂപ്പൻ ഉൾപ്പടെ145 അംഗ സംഘമാണ് വനവിഭവങ്ങളുമായി മലചവിട്ടിയത്. ...