അഭിലാഷ് പിള്ളയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു. ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലാണ് പൂജ നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ടൈറ്റിലും പുറത്ത് വിട്ടിട്ടുണ്ട്. ‘ആനന്ദ് ശ്രീബാല’ എന്നാണ് ചിത്രത്തിന്റെ പേര്.

മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്.

അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.















