തിരുവനന്തപുരം: വിവിധ ഭാഷാ തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പോത്താൻകോടാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ നന്ദു വിശ്വാസ് (59)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ നന്ദു വിശ്വാസിനെ കാണാനില്ലായിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കിണറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോകും.















