പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഡിവൈഎഫ്ഐ നേതാവുൾപ്പെടെ 12 പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ 18 പ്രതികളുണ്ടെന്നാണ് വിവരം. കെഎസ്ഇബി ജീവനക്കാരനും പ്രതിപട്ടികയിലുണ്ട്.
2022 ജൂണിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികൾ പരിചയപ്പെട്ടത്. തുടർന്ന് അടുപ്പം ഭാവിച്ച പ്രതികൾ പെൺകുട്ടിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതികൾ പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതായും പരാതിയുണ്ട്. ശിശു സംരക്ഷണ സമിതിയാണ് പോലീസിൽ വിവരം അറിയിച്ചത്. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.