മുംബൈയിലെ പുതിയ വീട്ടിലെ ചെറിയ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി. ജൽസ എന്ന വീട്ടിലെ ദൃശ്യങ്ങൾ പുതിയ വീഡിയോ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചൻ പങ്കുവച്ചത്. ശിവലിംഗത്തിൽ പാലഭിഷേകവും തുളസിത്തറയിൽ ജലവും പകരുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
വെള്ള മാർബിളിൽ തീർത്ത വിഗ്രങ്ങളാണ് ക്ഷേത്രത്തിൽ കാണാനാവുന്നത്. ശിവലിംഗവും ശ്രീരാമ പട്ടാഭിഷേകവും വിഗ്രങ്ങളായുണ്ട്. സരസ്വതിയും ഇതിന് സമീപം രണ്ടു സുവർണ മണികളും തൂക്കിയിട്ടുണ്ട്. പൂന്തോട്ടത്തിലാണ് ചെറിയൊരു തുളസിത്തറയുള്ളത്. നഗ്നപാദനായാണ് താരം പൂജകൾ ചെയ്യുന്നത്. ജനുവരി 22ന് പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം അയോദ്ധ്യയിൽ നേരിട്ടെത്തിയിരുന്നു.
T 4918 – आस्था 🚩🚩
दुग्ध अर्पण शिव जी पे, और जल अर्पण तुलसी पे pic.twitter.com/W6Y0vW1E4k— Amitabh Bachchan (@SrBachchan) February 12, 2024
“>