മലപ്പുറം: ചങ്ങരക്കുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേരെ ആന കുടഞ്ഞു താഴെ ഇട്ടു. താഴെ വീണ ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പുള്ളുട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നേർച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ വരുന്നതിനിടയിലായിരുന്നു ആന ഇടഞ്ഞത്. ടീം എന്‍സിസിയുടെ കാഴ്ചയുടെ ഭാഗമായി കൊണ്ടുവന്ന ആനയാണ് പുള്ളൂട്ട് കണ്ണന്. പാപ്പന്മാർ ആനയെ തളയ്ക്കാൻ ശ്രമിച്ചിെങ്കിലും നിൽക്കാതെ ഓടി ഭീതി പരത്തുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.