മുംബൈ: സംഗിത പരിപാടിക്കിടെ ആരാധകനെ തല്ലി അയാളുടെ ഫോൺ വലിച്ചെറിഞ്ഞ് തകർത്ത യുവഗായകനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണാണ് വിവാദത്തിലായത്. ഇതിഹാസ ഗായകൻ ഉദീത് നാരായണന്റെ മകനാണ് ആദിത്യ. താരത്തെ വിലക്കണമെന്നാണ് ആരാധകരുടെ ആവശ്യം. കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിലെ ഒരു കോളേജിലെ സംഗീത നിശയ്ക്കിടെയായിരുന്നു സംഭവം.
ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ആദ്യം മൈക്കുകൊണ്ട് ഇടിക്കുകയും ശേഷം അയാളുടെ ഫോണ്‍ തട്ടിപ്പറിച്ച് വലിച്ചെറിയുകയായിരുന്നു ആദിത്യ. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിഹാസ ഗായകന്റെ മകനിൽ നിന്ന് ഇത്രയും വിലകുറഞ്ഞ പ്രവൃത്തികൾ പ്രതീക്ഷിച്ചില്ലെന്നും ഇത്ര അഹങ്കാരം കാണിക്കാൻ നീ അത്രവലിയ ഗായകനൊപ്പം അല്ലെന്നുമാണ് ആരാധകരുടെ കമന്റുകൾ.
ആരാധകന്റെ ഫോൺ അപ്പാടെ തകർന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. റുംഗത് എഞ്ചിനിയറിംഗ് കോളേജിലായിരുന്നു പരിപാടി. ഇത് പകർത്തിയതിനാണ് ആരാധകനോട് ആദിത്യ മോശമായി പെരുമാറിയത്. “ആജ് കി രാത്” എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചിരുന്നത്.
WATCH – Aditya Narayan Hits Fan, Snatches Phone and Throws It Away During Concert; Video Goes Viral.#AdityaNarayan #ViralVideo pic.twitter.com/0cHPiJVmJP
— TIMES NOW (@TimesNow) February 12, 2024
“>