ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ ബിജെപിയിൽ. ദേവന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖറാണ് അശോക് ചവാന് അംഗത്വം നൽകിയത്. രാഷ്ട്രീയ ജീവിതത്തിൽ പുതിയ യാത്ര തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് മാറുന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. കോൺഗ്രസ് ക്യാമ്പിൽ വലിയ ആഘാതമാണ് മാറ്റം സൃഷ്ടിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്.