പരിശോധനയ്‌ക്കിടെ വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരന്റെ കൈ കടിച്ചുമുറിക്കാൻ ശ്രമിച്ച് സ്കൂട്ടർ യാത്രികൻ. ബെംഗളുരുവിലാണ് വിചിത്ര സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഹെൽമെറ്റ് ധരിക്കാതെ വന്നതോടെയാണ് ഇയാളുടെ വാഹനം പോലീസ് തടഞ്ഞ് ചോദ്യം ചെയ്തത്. പോലീസുകാർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്.
വിൽസൺ ഗാർഡൻ 10 ക്രോസ് ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. ഇതിനിടെ കോൺസ്റ്റബിളിന്റെ മൊബൈൽ മോഷ്ടിച്ച് കടക്കാനും ഇയാൾ ശ്രമിച്ചു. 28-കാരനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സെയ്ദ് ഷാഫി എന്ന യുവാവിനെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എന്തെങ്കിലും നടപടിയെടുത്താൽ നടുറോഡിൽ വാഹനത്തിന് തീകൊളുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പരിക്കേറ്റ പോലീസുകാരനും പ്രതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
ಹೆಲ್ಮೆಟ್ ರಹಿತ ಚಾಲಕನ ಫೋಟೋ ಹಿಡಿದಿದಕ್ಕೆ ಫೋಟೋ ಅಪ್ಲೋಡ್ ಮಾಡಿದರೆ ಫೋನ್ ಒಡೆದು ಹಾಕುವುದಾಗಿ ಅವಾಜ್ ಹಾಕಿ ಎಳೆದಾಡಿ ಪೋಲೀಸರ ಕೈಕಚ್ಚಿದ ಸವಾರ
ಪೋಲೀಸರ ಕೈ ಬಲ ಪಡಿಸಿ…@CMofKarnataka @CPBlr @Jointcptraffic @DCPSouthTrBCP @btppubliceye @wgardentrfps @karnatakakspcb @tdkarnataka @3rdEyeDude @RCBengaluru pic.twitter.com/KeePNw9qws— krjayathirtha (@krjayathirtha) February 12, 2024
“>