തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 80 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,080 രൂപയായി.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,760 രൂപയാണ് വില. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ശനിയാഴ്ച മുതൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്.