ടൊറൻ്റോ: ഖലിസ്ഥാൻ ഭീകരൻ ഗുർപദ്വന്ത് സിംഗ് പന്നുവിന്റെ സഹായി ഇന്ദ്രജീത് സിംഗ് ഗോസലിന്റെ ഗ്രേറ്റർ ടൊറൻ്റോയിലെ വീടിന് നേരെ വെടിവയ്‌പ്പ്. നിലവിൽ ഈ വീട് ബ്രാംപ്ടണിൽ നിർമ്മാണത്തിലിരിക്കുകയാണ്. വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. ആൾത്താമസമില്ലാത്തതിനാൽ അപകടമുണ്ടായില്ല.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൽ നടത്തുന്ന പന്നൂൻ ഇന്ത്യ അന്വേഷിക്കുന്ന ഭീകരവാദിയാണ്. വിദേശരാജ്യത്ത് താമസിക്കുന്ന ഇയാൾ പ്രത്യേക സിഖ് രാജ്യത്തിനായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ വർഷം പഞ്ചാബിലുള്ള ഇയാളുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു.