കോഴിക്കോട്: അയോദ്ധ്യയിലും കാശിയും മഥുരയിലുമടക്കം ക്ഷേത്രം കയ്യേറി മസ്ജിദുകൾ പണിതതിനെ ന്യായീകരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഇവിടങ്ങളിൽ പള്ളി പണിതത് മുസ്ലീങ്ങൾക്ക് പ്രാർത്ഥിക്കാനാണെന്നാണ് ഫിറോസിന്റെ വാദം. അള്ളാഹുവിനെ സുകൂത് ചെയ്യാൻ പണിത പള്ളികളാണ് ഇവയെന്നും ഹിന്ദുക്കൾക്ക് വിട്ടു നൽകില്ലെന്നും യൂത്ത് ലീഗ് നേതാവ് വെല്ലുവിളിച്ചു. മുസ്ലീം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു പി.കെ. ഫിറോസ്.
“അയോദ്ധ്യയും കാശിയും മഥുരയും ചോദിക്കുന്നു എന്നാണ് യുപി മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മിസ്റ്റർ യോഗി ആദിത്യനാഥിനോട് യൂത്ത് ലീഗിന് പറയാനുള്ളത്, മലയാളക്കരയ്‌ക്ക് പറയാനുള്ളത്, കേരളത്തിന് പറയാനുള്ളത് നിങ്ങൾ ചോദിക്കുമ്പോൾ വിട്ടുതരാനല്ല ഞങ്ങളുടെ പൂർവികർ ഇന്ത്യയിൽ പള്ളി പണിതത് എന്നാണ്. വാരിയംകുന്നന്റെ പിന്മുറക്കാരാണ് ഞങ്ങൾ”.
“ഇന്ത്യയിൽ പള്ളി പണിതത് ഞങ്ങൾക്ക് ആരാധിക്കാനാണ്. സർവ്വ ശക്തനായ അള്ളാഹുവിനെ സുകൂത് ചെയ്യാനാണ്. പള്ളികൾക്ക് വേണ്ടി പടപൊരുതാൻ അവസാന ശ്വാസം വരെ ഞങ്ങൾ ഉണ്ടാകും. ഒരു കയ്യിൽ ഖുറാനും മറു കയ്യിൽ ഭരണഘടനയും പിടിച്ചുകൊണ്ട് ഞങ്ങൾ പട പൊരുതും. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആരു വന്നാലും ചർച്ചുകൾ സംരക്ഷിക്കാനും യൂത്ത് ലീഗ് കാണും”- പി.കെ. ഫിറോസ് പറഞ്ഞു.















