അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ യു.എ.ഇയുമായി ഇന്ത്യ ഒപ്പിട്ടത്ത് സുസ്ഥിര വളർച്ചയും വികസനങ്ങളും ലക്ഷ്യമിട്ടുള്ള നിരവധി കരാറുകൾ. പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ വിവിധ മേഖലകളിലെ സഹകരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി പത്തോളം കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. പ്രവാസി സംഘടനയായ ഐപിഎഫാണ് അബുദാബിയിൽ പ്രധാനമന്ത്രി ഊഷ്മള സ്വീകരണം സംഘടിപ്പിച്ചത്. ഊർജ സുരക്ഷ മുതൽ തുറമുഖങ്ങൾ പരസ്പരം ഉപയോഗിക്കുന്നത് തുടങ്ങിയുള്ള കരാറുകളാണ് ഇന്നലെ യാഥാർത്ഥ്യമായത്. ഊർജ സുരക്ഷ,ഊർജ വ്യാപാര സഹകരണ കരാർ.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പരസ്പരം ബന്ധിപ്പിക്കാനുള്ള കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള പണമിടപാടുകളുടെ അതിരുകൾ ഇല്ലാതാകും.
ഇന്ത്യയുടെ റുപേ കാർഡും യു.എ.ഇയുടെ ജയ്വാൻ കാർഡും ബന്ധിപ്പിക്കാനുള്ള കരാർ. റുപേ കാർഡ് യു.എ.ഇയിൽ ഇനി സുഗമമായി ഉപയോഗിക്കാം.
പൈതൃക മ്യൂസിയം, സഹകരണ കരാർ.
ഗുജറാത്തിലെ ലോത്തൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസനം
തുറമുഖങ്ങൾ പരസ്പരം ഉപയോഗിക്കാൻ അബുദാബി പോർട്സ് കമ്പനി- ഗുജറാത്ത് മാരിടൈം ബോർഡ് കരാർ.
ദേശീയ ആർക്കൈവിലെ വിവരങ്ങൾ പരസ്പരം കൈമാറാനും കരാർ
കൂടുതൽ മേഖലയിൽ നിക്ഷേപ ഉഭയകക്ഷി കരാറുകൾ.