അബുദാബി: ദുബായിൽ നടക്കുന്ന ‘ലോക ഗവൺമെന്റ് ഉച്ചകോടി 2024’ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രിക്ക് ആദരവറിയിച്ച് ബുർജ് ഖലീഫ ത്രിവർണ പതാകയണിഞ്ഞു. GUEST OF HONOR (വിശിഷ്ടാതിഥി) REPUBLIC OF INDIA എന്ന പരാമർശവും ഇതിലുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ ഏഴാമത്തെ സന്ദർശനമാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ വിവിധ കരാറുകളിലും പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒപ്പിട്ടിരുന്നു. ‘ലോക ഗവൺമെന്റ് ഉച്ചകോടിയെ ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ സംസാരിക്കുന്നത്. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
Dubai’s Burj Khalifa lit up with the words “Guest of Honor -Republic of India” ahead of PM Modi’s address to the World Govt Summit on Wednesday. pic.twitter.com/NyiKhIUQ8C
— Sidhant Sibal (@sidhant) February 13, 2024
“>













