രണ്ടര കിലോയോളം തൂക്കം, 30 സെന്റി മീറ്റർ നീളം..! പത്താം ക്ലാസുകാരിയുടെ ആമാശയത്തിൽ കണ്ടെത്തിയത് ഒന്നൊന്നര മുടിക്കെട്ട്

Published by
Janam Web Desk

കോഴിക്കോട്: ഇത് വല്ലാത്തൊരു വിഴുങ്ങൽ തന്നെ..!ആരും ഇക്കാര്യമറിഞ്ഞാൽ അങ്ങനെ പറഞ്ഞു പോകും. കാരണം പത്താം ക്ലാസുകാരിയുടെ ആമാശയത്തിൽ നിന്ന് കണ്ടെത്തിയത് രണ്ടരകിലയോളം തൂക്കം വരുന്ന മുടിക്കെട്ടാണ്.പാലക്കാട് സ്വദേശിനിയുടെ വയറ്റിലെത്തിയ തലമുടികളാണ് 15 സെന്റീ മീറ്റർ വീതിയിലും 30 സെന്റി മീറ്റർ നീളത്തിലും ആമശയത്തിൽ ചുറ്റിപ്പിണഞ്ഞ് കിടന്നത്.

വയറുവേദനയെ തുടർന്ന് നടത്തിയ കൂടുതൽ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ട് പുറത്തെടുത്തതോടെ പത്താം ക്ലാസുകാരി പൂർണ ആരോ​ഗ്യവതിയാണെന്ന് ഡോക്ടടർമാർ അറിയിച്ചു. കുട്ടി തുടർ ചികിത്സയ്‌ക്കായി ആശുപത്രിയിലാണ്.

ആമാശയ രൂപത്തിന് സമാനമായ മുടിക്കെട്ട് ആഹാര അംശയുവാമായി ചേർന്ന് ട്യൂമറായി മാറിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോ​ഗിക്ക് വിളർച്ചയും ക്ഷീണവും അടക്കമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഇതുകാരണം ഉണ്ടാവുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു. സർജറി വിഭാ​ഗം പ്രൊഫസർ ഡോ.വൈ.ഷജഹാന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ വൈശാഖ്, ജെറി,ജിതിൻ അഞ്ജലി അബ്ദുല്ലത്തീഫ്, ബ്രദർ ജെറോം എന്നിവരും പങ്കെടുത്തു.

Share
Leave a Comment