കോഴിക്കോട്: അദ്ധ്യാപികയ്ക്കെതിരെ ലൈംഗികാതിക്രമ നടത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വിഎച്ചഎസ്ഇ പ്രിൻസിപ്പാൾ ഇൻചാർജ് കെ ജല്യുസിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണം നടക്കുന്നതിനിടയിൽ തന്നെയാണ് നടപടിയുണ്ടായത്. വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സിപിഎം നേതാവാണ് ഇയാൾ.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്കൂൾ അവധി ദിനത്തിൽ അദ്ധ്യാപികയോടെ സ്കൂളിൽ വരാൻ പ്രിൻസിപ്പൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ധ്യാപിക സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അദ്ധ്യാപിക സ്കൂൾ ഹെഡ്മാസ്റ്ററിനും പ്രിൻസിപ്പാളിനും പരാതി നൽകിയിരുന്നു. വനിതാ കമ്മീഷനും പോലീസിനുമടക്കം പരാതി നൽകി. ഇതിനെ തുടർന്നാണ് അദ്ധ്യാപകനെ സുൽത്താൻ ബത്തേരിയിലേക്ക് സ്ഥലം മാറ്റിയത്. നിരവധി പേരോട് ഇയാൾ ലൈഗികചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.