ഈ വർഷം തന്റെ വിവാഹം ഉണ്ടാകുമെന്ന് നടി ശ്രീവിദ്യമുല്ലശ്ശേരി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരൻ. ഒരു അഭിമുഖത്തിനിടെയായിരുന്നു വിവാഹത്തെക്കുറിച്ച് ശ്രീവിദ്യയും രാഹുൽ രാമചന്ദ്രനും പറഞ്ഞത്. വിവാഹത്തിന് മുമ്പ് എൻഗേജ്മെന്റ് ആഘോഷിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും നിങ്ങളെന്ന് അവതാരകയുടെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു ശ്രീവിദ്യ.
‘ഈ ഏപ്രിലിൽ വിവാഹത്തിന്റെ തീയതി നിശ്ചയിച്ചതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ എന്റെ അമ്മൂമ മരിച്ചു. അതിനാൽ, ഒരു 6 മാസം കഴിഞ്ഞിട്ടാകും ഇനി വിവാഹത്തിന്റെ തീയതി എടുക്കുന്നത്. എന്തായാലും ഈ വർഷം തന്നെ വിവാഹം ഉണ്ടാകും. എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് എന്നാണ് കല്യാണം എന്നാണ്.
ഡേറ്റ് തീരുമാനിച്ചാൽ തീർച്ചയായും ആദ്യം തന്നെ യൂട്യൂബ് പ്രേക്ഷകരെ അറിയിക്കും. രാഹുലിന്റെ നിർബന്ധത്തിലാണ് യുട്യൂബ് ചാനൽ തുടങ്ങിയതെങ്കിലും ഇപ്പോൾ പ്രേക്ഷകരോട് വലിയ കമ്മിറ്റ്മെൻറാണ് ഉള്ളത്.’- ശ്രീവിദ്യ മുല്ലശ്ശേരി പറഞ്ഞു.















