കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്ത് ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ തേജ സജ്ജ നായകനായെത്തിയ ഹനുമാൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ യാഷും ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ജയ് ഹനുമാൻ എന്നാണ് പ്രശാന്ത് വർമ്മയുടെ പുതിയചിത്രത്തിന്റെ പേര്. എന്നാൽ, ഇത് വസ്തുതാ വിരുദ്ധമാണെന്നും ഗോസിപ്പ് മാത്രമാണെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ജയ് ഹനുമാനിലെത്തുമെന്ന റിപ്പോര്‍ട്ട് സത്യമല്ലെന്നാണ് യാഷുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ജയ് ഹനുമാനിൽ അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല. നിലവില്‍ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിലാണ്. അടുത്ത വർഷം ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും.
അതേസമയം നിതേഷ് തിവാരിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമായ രാമായണത്തിൽ യാഷ് രാവണനാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനം നടന്നിരുന്നു. ചിത്രത്തിൽ രാമനായി രൺബീർ കബൂറും സീതയായി സായി പല്ലവിയുമാണ് വേഷമിടുന്നത്. ദശരഥനായി അരുൺ ഗോവിലാണ് എത്തുന്നത്.