ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ലഘുഭക്ഷണങ്ങൾ. ദിവസേന ഭക്ഷണം കഴിച്ചതിന് ശേഷം നട്ടസ് പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം ലഘുഭക്ഷണം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വളരെ സഹായിക്കുന്നു. ഹൃദയ സംബന്ധ ആസുഖങ്ങൾ പിടിപ്പെടാതിരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ലഘുഭക്ഷണങ്ങൾ സഹായിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…
ചെറിയ പഴവർഗങ്ങൾ
റോസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി, സ്ട്രോബെറി എന്നീ പഴ വർഗങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിന് സഹായിക്കുന്നു. കുരുവില്ലാത്ത ഇത്തരം ചെറിയ പഴങ്ങളിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, ഹൃദയസംബന്ധ രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യുന്നു.
നട്ട്സ്
മാംഗനീസ്, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ പോഷക ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് നട്ടസ്. ഓരോ ദിവസവും ഇവ രണ്ടെണ്ണം വീതം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
നിലക്കടല
തയ്യാറാക്കാൻ വളരെ എളുപ്പമായ ലഘുഭക്ഷണമാണിത്. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ മിശ്രിതം ഹൃദയാരോഗ്യത്തിന് നല്ലതാണ്. നിലക്കടലയിൽ പ്ലാൻ്റ് സ്റ്റിറോളുകളും ഉൾപ്പെടുന്നു. ഇത് കൊളസ്ട്രോൾ കുറയ്‌ക്കാനും സഹായിക്കും.
ചെറുപയർ
ചെറുപയർ വറുത്ത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, സെലിനിയം, ബി വിറ്റാമിനുകൾ എന്നിവ ചെറുപയറിൽ ധാരാളം
അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധ രോഗങ്ങളുള്ളവർക്ക് ശീലമാക്കാം. ഉപ്പ് ഉപയോഗിച്ച് വറുക്കന്നതാണ് ഉത്തമം.
പോപ്കോൺ
കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ലഘു ഭക്ഷണമാണ് പോപ്കോൺ. ഇത് ഭക്ഷണരീതിയിൽ ഉൾപ്പെടുത്തിയാൽ ഹൃദ്രോഗ സാധ്യതകൾ കുറയ്‌ക്കാൻ വളരെയധികം സഹായിക്കുന്നു.
ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്നതും ഹൃദയസംബന്ധ പ്രശ്നങ്ങളുടെ സാധ്യത കുറയ്‌ക്കാൻ വളരെയധികം സഹായിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കുന്നതും ഉത്തമമാണ്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.















