തിരുവനന്തപുരം: ബിൽ അടച്ചതോടെ എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കാർഡ് പ്രവർത്തിച്ചു തുടങ്ങി. ബിഎസ്എൻഎൽ ബിൽ അടച്ച് കുടിശ്ശിക തീർത്തതിന് പിന്നാലെയാണ് സേവനം പുനഃസ്ഥാപിച്ചത്. ഈ മാസം എട്ടാം തീയതി മുതൽ ഔട്ട് ഗോയിംഗ് കോളുകൾ ബിഎസ്എൻഎൽ വിച്ഛേദിച്ചിരുന്നു.
തുടർന്ന് ഇൻകമിംഗ് കോളുകൾ കട്ട് ചെയ്യുമെന്ന് ബിഎസ്എൻഎൽ അറിയിച്ചതിന് പിന്നാലെയാണ് കുടിശ്ശിക തീർത്തത്. ലൈസൻസ് വിതരണത്തിലും ആർസി ബുക്കിംഗിലും പ്രിന്റിംഗ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ബിസ്എൻഎല്ലിന്റെ നടപടി. ഇത് സംബന്ധിച്ച വിവരം വാർത്തയായതിന് പിന്നാലെയാണ് എംവിഡി ബിൽ അടച്ചത്. ഇതോടെ ബിഎസ്എൻഎൽ സേവനം പുനഃസ്ഥാപിക്കുകയും ചെയ്തു.