കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. മോതബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോളത്തോട്ടത്തിലാണ് നഗ്നമാക്കിയ നിലയിൽ മൃതദേഹം കിടന്നത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഉപേക്ഷിച്ച് കടന്നതായാണ് സൂചന.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. വികൃതമാക്കിയ ശരീരത്തിന്റെ താഴത്തെ ഭാഗം മൂടിയ നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ദേശീയ തലത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മമത ബാനർജിയുടെ കീഴിൽ പശ്ചിമ ബംഗാൾ, സ്ത്രീകൾക്ക് നരകമായി മാറിയിരിക്കുന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കുറ്റകൃത്യത്തിന്റെ ക്രൂരത പലപ്പോഴും നട്ടെല്ല് മരവിപ്പിക്കുന്നതാണ്, പക്ഷേ ഇതൊന്നും മമതയെ ബാധിക്കുന്നില്ല,- അമിത് മാളവ്യ പറഞ്ഞു
പ്രതികൾ ടിഎംസിയുടെ ആളായത് കൊണ്ട് പ്രൊസിക്യൂട്ട് ചെയ്യാൻ പോലും മമതയുടെ സർക്കാർ മുതിരുന്നില്ല. അരാജകത്വത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിയും അവരുടെ ക്രിമിനൽ പോലീസും സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















