ചെന്നൈ: ധനുഷിന്റെ ‘ഡി50’യുടെ ഫസ്റ്റ് ലുക്ക് 19ന് പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പവർ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഡി50. പുതിയ അപ്ഡേറ്റ് ധനുഷാണ് പങ്കുവച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
തലമുടി പറ്റെ വെട്ടിയൊതുക്കി ഷർട്ടിടാതെ പുറം തിരിഞ്ഞു നിൽക്കുന്ന ധനുഷിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുന്നത്. തലയിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്ന രീതിയിലുള്ള പോസ്റ്ററിൽ ധനുഷിന്റെ മുഖം കാണാനാവില്ല. അതേസമയം ബോഡിയിൽ വലിയൊരു രൂപമാറ്റം വരുത്തിയിട്ടുണ്ടെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്.
ചിത്രത്തിൽ ദുഷാര വിജയൻ, സന്ദീപ് കിഷൻ, എസ്.ജെ.സൂര്യ, നിത്യ മോനോൻ, അപർണ ബാലമുരളി എന്നിവർ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. വടക്കൻ ചെന്നൈയിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘റയാൻ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി ധനുഷ് തന്റെ എക്സ് പേജിലൂടെ അറിയിച്ചിരുന്നു. ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യും.
#D50 FIRST LOOK ON 19th FEB @sunpictures pic.twitter.com/E2Bf3TuMU5
— Dhanush (@dhanushkraja) February 17, 2024
“>