ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില് ഗുണ്ടകൾ ഒത്തുകൂടി. ഏകദേശം 20 ഓളം ഗുണ്ടകൾക്കാണ് ഡിവൈഎഫ്ഐ നേതാവ് വിരുന്നൊരുക്കിയത്. കൊലക്കേസ് പ്രതികൾ ഉൾപ്പെടെ വിരുന്നിൽ പങ്കെടുത്തിരുന്നു. ഗുണ്ടകൾ ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കായംകുളത്ത് നടന്ന ഗുണ്ടാ സംഗമം ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇവിടെ പത്തോളം ഗുണ്ടകളാണ് സംഘത്തിലെ ഒരാളുടെ പിറന്നാളിന് ഒത്തുകൂടിയത്. ഇവിടെ നിന്നും പലരെയും പോലീസ് പിടികൂടിയിരുന്നു.