മുരിങ്ങയില ചായ തയാറാക്കാം വീട്ടിൽ തന്നെ!; ആരോഗ്യ ഗുണങ്ങൾ ഇവയൊക്കെ....
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുരിങ്ങയില ചായ തയാറാക്കാം വീട്ടിൽ തന്നെ!; ആരോഗ്യ ഗുണങ്ങൾ ഇവയൊക്കെ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 08:29 pm IST
FacebookTwitterWhatsAppTelegram

മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ നമുക്കറിയാം. മുരിങ്ങയില ഉപയോഗിച്ച് കറി വയ്‌ക്കുന്നതും മറ്റ് മരുന്നുകൾക്കായി ഉപയോഗിക്കുന്നതും നമുക്കറിയാം. എന്നാൽ മുരിങ്ങയില പൊടിച്ച് ഉണ്ടാക്കുന്ന ചായയെക്കുറിച്ചും ഇവയുടെ ഗുണങ്ങളെക്കുറിച്ചും അധികം ആർക്കും ധാരണയുണ്ടാകില്ല. ഏറ്റവും അധിക പോഷക ഗുണങ്ങൾ അടങ്ങിയ ചായകളിൽ ഒന്നാണ് മുരിങ്ങ ചായ. അവശ്യ
വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുരിങ്ങ ചായ.

മുരിങ്ങയുടെ ഇലകൾ, കായ്കൾ, വിത്തുകൾ എന്നിവയിൽ ടാന്നിൻ, ഫ്‌ലേവനോയ്ഡുകൾ തുടങ്ങിയ അവശ്യ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇലകൾ നന്നായി പൊടിച്ചാണ് ചായ ഉണ്ടാക്കുന്നത്. മുരിങ്ങയില ചായയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു

ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് മുരിങ്ങ ചായ. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഹാനികരമായേക്കാവുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകുന്നത് തടയിടാൻ ഇതിന് സാധിക്കും. ഇതിൽ ക്വെർസെറ്റിൻ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

ആന്റി ഇൻഫ്‌ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്

മുരിങ്ങ ചായയിൽ ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. വിട്ടുമാറാത്ത വീക്കം ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് മുരിങ്ങയില ചായ സഹായകമാണ്. മുരിങ്ങയിലെ ഫിനോളിക് ഗ്ലൈക്കോസൈഡുകളും മറ്റ് സംയുക്തങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ദഹനശേഷി വർദ്ധിക്കുന്നു

മുരിങ്ങ ചായയിലെ ആന്റി ഇൻഫ്‌ലമേറ്ററി സംയുക്തങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കുടലിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. മുരിങ്ങയിൽ വിറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് സഹായകമാണ്. കൂടാതെ അമിത വണ്ണം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു

മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങളിൽ ‘സൈറ്റോകിനിൻസ്’ എന്ന രാസവസ്തുവിന്റെ ഉയർന്ന സാന്ദ്രതയുണ്ട്. ഇത് കേടായ കോശങ്ങളെ നന്നാക്കാൻ സഹായിക്കുന്നു. കോശ വളർച്ച വർദ്ധിപ്പിക്കുകയും കൊളാജനെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങ ചായയിൽ പ്രോട്ടീനുകളും ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

Tags: TeaSUB
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies