അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനെ പ്രകീർത്തിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്കോട്ട് ടെസ്റ്റിൽ രണ്ടു ഇന്നിംഗ്സിലും ഏകദിന ശൈലിയിൽ ബാറ്റുവീശി രണ്ടു അർദ്ധശതകമാണ് സർഫറാസ് ഖാൻ നേടിയത്. ആദ്യ ഇന്നിംഗ്സിൽ ജഡേജയുടെ പിഴവിൽ പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ സർഫറാസ് പുറത്താകാതെ നിന്നു.
കെ.എൽ രാഹുലിന്റെ പരിക്കാണ് ആഭ്യന്തര ക്രിക്കറ്റിലെ വമ്പനടിക്കാരന് ഇന്ത്യൻ ടീമിന്റെ പടിക്കലെത്തിച്ചത്. മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് താരം വാചാലനായത്. ‘അവന്റെ ബാറ്റിംഗ് ഞാൻ അധികം കണ്ടിട്ടില്ല. എന്നാൽ മുംബൈക്കാരായ താരങ്ങളിൽ നിന്ന് കേട്ടത്, അവൻ മുംബൈക്കായി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ റൺസ് കണ്ടെത്തിയിട്ടുണ്ടെന്നാണ്.
അവൻ കൂടുതൽ റൺസ് കണ്ടെത്താനുള്ള ത്വരയുണ്ട്, നാലഞ്ച് വർഷമായി
ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടുന്നുണ്ട്. അപ്പോ അയാൾ നല്ല പ്രകടനമല്ലെ നടത്തുന്നത്. ഞങ്ങൾക്ക് അവനെവച്ച് വലിയ പദ്ധതികളൊന്നുമില്ല. അവനെ അഴിച്ചു വിട്ടുകഴിഞ്ഞാൽ അവൻ അവന്റെ ജോലിയെടുക്കും. അക്കാര്യമാണ് മുംബൈയിലെ മറ്റ് താരങ്ങൾ സർഫറാസിനെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുള്ളത്”- രോഹിത് ശർമ്മ പറഞ്ഞു.