തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഡി50 എന്ന് താത്കാലികമായി പേര് നൽകിയിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘റയാൻ’ എന്നാണ്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ധനുഷ് നായകനാകുന്ന ചിത്രത്തിൽ കാളിദാസ് ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
View this post on Instagram
ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്. ധനുഷിനൊപ്പം കാളിദാസ് ജയറാം, സുൻദീപ് കിഷൻ എന്നിവരുമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് റയാനി-ൽ ധനുഷ് എത്തുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എആർ റഹ്‌മാനാണ്. ദുഷാര വിജയൻ, എസ്.ജെ.സൂര്യ, നിത്യ മോനോൻ, അപർണ ബാലമുരളി എന്നിവർ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി ധനുഷ് തന്റെ എക്സ് പേജിലൂടെ അറിയിച്ചിരുന്നു. ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യും.















