ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് ഇലക്ഷൻ കമ്മിഷൻ. ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെ സ്റ്റേറ്റ് ഐക്കണായി പ്രഖ്യാപിച്ചു. പഞ്ചാബ് ചീഫ് ഇലക്ട്രൽ ഓഫീസാണ് പ്രഖ്യാപനം നടത്തിയത്.ഗിൽ നിവരധി ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് സിഇഒ സിബിൻ സി പറഞ്ഞു.
ഇത്തവണ 70 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. 2019 ലോക് സഭ തിരഞ്ഞെടുപ്പിൽ 65.96 ആയിരുന്നു ശതമാനം 13 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് ഗില്ലിനെ ഐക്കണാക്കിയതെന്ന് സിബിൻ അറിയിച്ചു. ടാർസെം ജാസർ എന്നപഞ്ചാബി യുവ ഗായകനും ഗില്ലിനൊപ്പം സ്റ്റേറ്റ് ഐക്കണാണ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.