ശ്രീനഗർ: കശ്മീർ താഴ്വരയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും നന്ദിപറഞ്ഞ് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. വളരെ വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി പറയുന്നതായും അബ്ദുള്ള പറഞ്ഞു. ശ്രീനഗറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് ട്രെയിൻ സർവീസ് ജനങ്ങൾക്കും ടൂറിസത്തിനും അത്യാവശ്യമായിരുന്നു. വലിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ഈ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും റെയിൽവേ മന്ത്രാലയത്തെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഫറൂഖ് അബ്ദുള്ള പറഞ്ഞു.
എയിംസ്, ഇലക്ട്രിക് ട്രെയിൻ സർവീസ്, ജമ്മു വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. 30,500 കോടി രൂപയുടെ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.