എറണാകുളം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സംഭവത്തിൽ അബ്ദുൾ റഷീദ് കാരിയത്തിനെതിരെ എറണാകുളത്തും പരാതി. എറണാകുളം റൂറൽ എസ്പിക്ക് ഹൈന്ദവീയം ഫൗണ്ടേഷൻ എറണാകുളമാണ് പരാതി നൽകിയത്.
മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം ഫേസ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചതായാണ് പരാതി. അബ്ദുൾ റഷീദ് കാരിയത്തിനെതിരെ കേസെടുക്കണമെന്നാണ് ഇവർ മുന്നോട്ട് വെക്കുന്ന ആവശ്യം.