പോരാട്ടത്തിന് മുസ്ലീങ്ങൾ ഒരുമിച്ച് നിൽക്കണം; കോൺ​ഗ്രസ് എന്നും മുസ്ലീങ്ങൾക്കൊപ്പമാണ്; ആരെങ്കിലും പ്രാണപ്രതിഷ്ഠയ്ക്ക് പോയോ? : ഫസൽ ​ഗഫൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോരാട്ടത്തിന് മുസ്ലീങ്ങൾ ഒരുമിച്ച് നിൽക്കണം; കോൺ​ഗ്രസ് എന്നും മുസ്ലീങ്ങൾക്കൊപ്പമാണ്; ആരെങ്കിലും പ്രാണപ്രതിഷ്ഠയ്‌ക്ക് പോയോ? : ഫസൽ ​ഗഫൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 11:34 pm IST
FacebookTwitterWhatsAppTelegram

എല്ലാവിധത്തിലും മുസ്ലീം സമൂഹത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് കോൺ​ഗ്രസ് എന്ന് ഫസൽ ​ഗഫൂർ. ഹിന്ദു സമൂഹത്തോട് ചെയ്ത നെറികേടുകളടക്കം ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസ് പാർട്ടിയെ ഫസൽ ​ഗഫൂർ വാനോളം പുകഴ്‌ത്തിയത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ കോൺ​ഗ്രസ് പങ്കെടുക്കാതിരുന്നത് മുസ്ലീം പാർട്ടികളോടുള്ള സ്നേഹം കൊണ്ടാണെന്നും പട്ടികജാതി പട്ടിക വർഗക്കാരുടെ സംവരണം പോലും മുസ്ലീങ്ങൾക്ക് കോൺ​ഗ്രസ് അനുവദിച്ച് തന്നിട്ടുണ്ടെന്നും ഫസൽ ​ഗഫൂർ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മുസ്ലീം ഉമ്മത്ത്, നയം സമീപനം എന്ന വിഷയത്തിൽ സംസാരിച്ച ഫസൽ ​ഗഫൂറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“ജവഹർലാൽ നെഹ്‌റു മുതലുള്ളവരെ തൊട്ട് എടുത്ത് പരിശോധിക്കാം. ജവഹർലാൽ നെഹ്‌റുവിന്റെ കാലഘട്ടത്തിൽ ഇന്ത്യയിൽ 15 ഭാഷയുള്ളതിൽ ഉറുദു ഒരു ഭാഷയായിരിക്കണം എന്ന് പറഞ്ഞു. ഹിന്ദിയും അതിലൊരു ഭാഷ മാത്രമാണ്. രണ്ടാമത്, ഭാഷയുടെ പേരിൽ സംസ്ഥാനങ്ങൾ വേണമെന്ന് പറഞ്ഞപ്പോൾ അതും സാധ്യമായി. ലക്ഷദ്വീപ് ഉണ്ട്, ജമ്മു കശ്മീർ ഉണ്ട്. ആർട്ടിക്കിൾ 370 ബിജെപി എടുത്ത് മാറ്റിയെങ്കിലും കോൺഗ്രസ് 70 കൊല്ലം നിലനിർത്തി. സ്വാതന്ത്ര്യ സമരകാലത്ത് ഇവിടെ സംവരണം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് സംവരണം വന്നു. ഓരോ സംസ്ഥാനത്തും സംവരണം വന്നു. പിന്നെ, ഇന്ത്യയിലാകമാനം മുസ്ലീങ്ങൾക്ക് സംവരണം വന്നു. അതുകൊണ്ടാണ് ഇന്ത്യയിൽ മുസ്ലീം ഐഎഎസ് ഓഫീസർമാരെയടക്കം കാണാൻ കഴിയുന്നത്”.

“ന്യൂനപക്ഷ പദവി കൊണ്ടുവന്നു. മുസ്ലീങ്ങൾ എന്ന് എഴുതിയിട്ടില്ലെങ്കിലും ന്യൂനപക്ഷ പദവി കോൺഗ്രസ് കൊണ്ടുവന്നു. നമുക്ക് സ്വന്തമായി സ്ഥാപനങ്ങൾ നടത്താൻ കഴിയും. വേണമെങ്കിൽ നൂറിൽ നൂറ് സീറ്റിലും നമ്മുടെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൊടുക്കാൻ കഴിയും. നമ്മുടെ സമൂഹത്തിലെ ആൾക്കാരെ അദ്ധ്യാപകരാക്കാം. അതിന് എതിരായിട്ട് ആരെങ്കിലും നിൽക്കുകയാണെങ്കിൽ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചോളൂ എന്ന് യുപിഎ സർക്കാർ പറഞ്ഞു. ഇത് പ്രായോഗികമായി നടപ്പാക്കുന്നവരാണ് ഞങ്ങൾ. നൂറിലധികം എംഇഎസ് സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവിയുണ്ട്. ഇനി വല്ല നിയമവും കൊണ്ടുവന്ന് ബിജെപി സർക്കാർ അതിനെ എടുത്ത് കളഞ്ഞാലേ ഉള്ളൂ”.

“മുസ്ലീം പാർട്ടികൾക്ക് അനുകൂലമായിട്ടാണ് കോൺഗ്രസ് പാർട്ടി നിന്നിട്ടുള്ളത്. ഇപ്പോഴും കോൺഗ്രസിന്റെ സമീപനം അങ്ങനെ തന്നെയാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ പോയോ ആരും പോയിലല്ലോ. ലക്ഷദ്വീപിലെ ആളുകൾക്ക് ഗിരിവർഗ സ്റ്റാറ്റസ് വരെ കൊടുത്തിട്ടുണ്ട്. അതിനൊപ്പം പട്ടികജാതി പട്ടിക വർഗക്കാരുടെ സംവരണം ലഭിക്കുന്നുണ്ട്. ഇതെല്ലാം കോൺഗ്രസ് നടപ്പാക്കിയിട്ടുണ്ട്. എല്ലാവരെയും കൂട്ടുപിടിച്ചുകൊണ്ട് നമുക്ക് മുന്നേറണം. പോരാട്ടത്തിന് മുസ്ലീങ്ങൾ എല്ലാം ഒരുമിച്ച് നിക്കണം”- ഫസൽ ​ഗഫൂർ പറഞ്ഞു.

Tags: CongressislammuslimFazal Ghafoor
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies