ശനിയെ ഭയക്കണ്ട, അല്പം ജാഗ്രത മതി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

ശനിയെ ഭയക്കണ്ട, അല്പം ജാഗ്രത മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 11:51 am IST
FacebookTwitterWhatsAppTelegram

ജ്യോതിഷത്തിൽ ഒരോ ഗ്രഹത്തിനും ഒരോ ഉത്തരവാദിത്തം കല്പിച്ചിട്ടുണ്ട്. സൂര്യന് കര്‍മ്മസ്ഥാനം, ചന്ദ്രന് മനശാന്തി, കുജന് യുദ്ധവും, ശുക്രന് കളത്രവും, വിദ്യ ബുധന്, വ്യാഴം കീര്‍ത്തിയും, രാഹു കേതുക്കള്‍ മറ്റ് ഉയര്‍ച്ച താഴ്ചയും. വ്യയം(നഷ്ടം), ദുഃഖം എന്നിവയെല്ലാം ശനിക്കും. അതായത്, ശനിയാണ് നമ്മുടെയൊക്കെ ദുഖവും, നഷ്ടവും അഥവാ ചിലവും, നിയന്ത്രിക്കുന്നത്.

മനുഷ്യനായാലും ദൈവമായാലും ശനി എല്ലാവരെയും ബാധിക്കും. അതിനെ തടയുക അസാധ്യമാണ്. ഏഴരശ്ശനി വരാനിരിക്കുന്നു എന്ന് മനസ്സിലാക്കിയ സാക്ഷാൽ മഹാദേവൻ ഓവിൽ ഒളിച്ചിരുന്നു എന്നാണ് പുരാണം പറയുന്നത്. ശനിദോഷം ഒഴിവാക്കാൻ ഒളിച്ചിരുന്ന ശിവൻ, ഏഴരശ്ശനി കാലഘട്ടം കഴിഞ്ഞപ്പോൾ പുറത്തിറങ്ങി തന്റെ പുത്രനും ജ്യോതിശാസ്ത്രത്തിന്റെ അധികാരിയുമായ വേൽമുരുകനോട് ചോദിച്ചു: “ഞാൻ ഒളിച്ചിരുന്നപ്പോൾ ശനി എങ്ങനെയാണു എന്നെ ബാധിച്ചത്?” വേലായുധസ്വാമിയുടെ മറുപടി രസകരമായിരുന്നു. “ശിവഭഗവാനെയും ഏഴരശ്ശനി ബാധിച്ചിട്ടുണ്ട്. അതിനാലാണ് കൈലാസത്തിൽ വാഴേണ്ട അദ്ദേഹം ഏഴരശ്ശനി കാലയളവിൽ ഓവിൽ കഴിയേണ്ടി വന്നത്.”

സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹവും ഏറ്റവും വേഗത കുറഞ്ഞ ഗ്രഹവുമായ ശനി സൂര്യനിൽ നിന്നും വളരെ അകലെയായി സ്ഥിതിചെയ്യുന്നു. ഇരുപത്തൊമ്പത്‌ വര്‍ഷവും അഞ്ചരമാസവും കൊണ്ട് ശനി സൂര്യനെ ഒരു പ്രദക്ഷിണം പൂർത്തിയാക്കുമെങ്കിലും ജ്യോതിശാസ്ത്രപരമായി മുപ്പത്‌ വര്‍ഷമായിട്ടാണ്‌ കണക്കാക്കുന്നത്‌. ശനിയാണ്‌ ഏറ്റവും കൂടുതല്‍ കാലം – അതായത് രണ്ടരവര്‍ഷം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം. അഥവാ ശനിയുടെ ഒരു സ്ഥാനത്തിന്റെ സ്വാധീനം രണ്ടര വർഷകാലം അനുഭവത്തിൽ വരും. മറ്റൊരു ഗ്രഹത്തിനും മനുഷ്യജീവിതത്തിൽ ഇത്രയും ദൈർഘ്യത്തിൽ സ്വാധീനിക്കാൻ കഴിയുന്നില്ല. ശനിയുടെ മിത്രഗ്രഹങ്ങൾ ബുധൻ ശുക്രൻ , സമനായ ഗ്രഹം വ്യാഴം, സൂര്യനും ചന്ദ്രനും ശത്രു ഗ്രഹങ്ങളും ആകുന്നു.

ഒരു മനുഷ്യായുസ്സിൽ ശനിദശ, ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിങ്ങനെ നാലു വിധത്തിലാണ് പ്രധാനമായും ശനി ബാധിക്കുന്നത്. ചില ശനിദശാവസരങ്ങളിൽ ജാതകന് സൗഭാഗ്യം ലഭിക്കുമെങ്കിലും പൊതുവെ ശനിയെ എല്ലാവര്ക്കും പേടിയാണ്. തമിഴിൽ “ശനിയൻ” എന്നൊരു പ്രയോഗം പോലും ഉണ്ട്. അടിസ്ഥാനപരമായി അഹങ്കാരമില്ലാത്തവരെയും, തന്റെ നിലയ്‌ക്കും വിലയ്‌ക്കും അനുസരിച്ചു ജീവിക്കുന്നവരെയും, ദിനവും മഹാഗണപതിയെയോ ഹനുമാൻ സ്വാമിയെയോ പൂജിക്കുന്നവരെയും ശനി ഒരു വിധത്തിലും ഉപദ്രവിക്കില്ല.

ജ്യോതിഷത്തിൽ 120 വയസാണ് ശരാശരി മനുഷായുസ്. അതിൽ 19 വർഷത്തോളം ശനിദശ കാലം ആണ്.  അതുകൂടാതെ രണ്ടര വർഷകാലം വീതം ഒരു രാശിയിൽ എന്ന നിലയിൽ ശനി വരുമ്പോൾ ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിവയും ജീവിതത്തിൽ അനുഭവത്തിൽ വരും. വിശദമായി പറഞ്ഞാൽ ഓരോ 30 വര്ഷം കൂടുമ്പോഴും ഒരു ഏഴരശ്ശനി, ഒരു അഷ്ടമശ്ശനി, മൂന്ന് കണ്ടകശ്ശനി അനുഭവത്തിൽ വന്നിരിക്കും. അതായത് ഓരോ 30 വർഷത്തിലും മൊത്തം 17½ വര്ഷം ചാരവശാൽ ശനിയുടെ കളി ആണ്. ഇതിനു പുറമെയാണ് ആ കാലയളവിൽ ജന്മശിഷ്ട പ്രകാരം വരുന്ന 19 വർഷത്തെ ശനിദശ. ശനി ഇഷ്ട ഭാവത്തിലാണ് സ്ഥിതി എങ്കിൽ അയാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലം ശനിദശാകാലത്തായിരിക്കും.

വിശദമായി അറിയാൻ വായിക്കുക – ശനിദശാകാലം.

ശനിദശാകാലം

 

ചാരവശാൽ ഗ്രഹനിലയിൽ 12, 1, 2 എന്നീ സ്ഥാനങ്ങളിൽ ശനി വന്നാൽ ഏഴരശ്ശനിയാകും. അതായത് രണ്ടര വര്ഷം വീതം 3 രാശികളിൽ കൂടി ശനി സഞ്ചരിക്കുന്ന കാലം. ഇപ്രകാരം 30 വര്ഷം കൂടുമ്പോൾ ഒരിക്കൽ ഏഴരശ്ശനി അനുഭവിക്കേണ്ടി വരും.

വിശദമായി അറിയാൻ വായിക്കുക – ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി

ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി

ഇനി ചാരവശാൽ ഗ്രഹനിലയിൽ 4, 7, 10 സ്ഥാനങ്ങളിൽ കണ്ടകശ്ശനി ആണ്, അതായത് ഏഴരശ്ശനി കഴിഞ്ഞു ഏതാണ്ട് രണ്ടര വര്ഷം കഴിയുമ്പോൾ ആദ്യ കണ്ടകശ്ശനി. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, 4-ഇൽ ശനി വന്നു ഒരു തവണ കണ്ടകശ്ശനി തീർന്നു 5 വര്ഷം കഴിയുമ്പോൾ തുടര്ന്നു വരുന്ന രണ്ടര വർഷകാലം വീണ്ടും അടുത്ത കണ്ടകശ്ശനി അനുഭവിക്കേണ്ടി വരും. രണ്ടാമത്തെ കണ്ടശ്ശനി കഴിഞ്ഞു 5 വര്ഷം വീണ്ടും കഴിയുമ്പോൾ രണ്ടര വർഷകാലം വീണ്ടും വരും കണ്ടകശ്ശനി.

 

ചാരവശാൽ ഗ്രഹനിലയിൽ 7ലെ ശനി കഴിഞ്ഞു 8 ഇൽ എത്തുമ്പോൾ അഷ്ടമശ്ശനി അനുഭവിക്കേണ്ടി വരും. യഥാർത്ഥത്തിൽ കണ്ടശ്ശനിയെക്കാൾ ഭീകരനാണ് അഷ്ടമശ്ശനി. പുരുഷന്മാർക്ക് ജന്മഗൃഹനിലയിൽ അഷ്ടമശ്ശനിയാണ് എങ്കിൽ അവർക്ക് തന്നെക്കാൾ മുതിർന്ന സ്ത്രീകളെ വിവാഹം കഴിക്കേണ്ടി വരുകയോ, അത്തരത്തിലുള്ള അന്യസ്ത്രീ ബന്ധമോ ഉണ്ടായിരിക്കും.

ഇതിൽ ശനിയുടെ വക്രഗതി (പുറകോട്ട് സഞ്ചരിക്കുന്ന കാലം) കൂടി പരിഗണിക്കുമ്പോൾ ജ്യോതിഷി നിങ്ങളെ എന്നും ശനി എന്ന് പറഞ്ഞു പേടിപ്പിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നും. ഇതു കൊണ്ടാണ് പലപ്പോഴും നിങ്ങൾ ജോതിഷിയുടെ അടുത്ത് ശനി തീർന്നില്ലേ, ഇതെപ്പോൾ തീരും, ഒരു കാലത്തും അവസാനിക്കില്ലേ എന്നൊക്കെ ചോദിക്കേണ്ടി വരുന്നത്.

ചാരവശാൽ 3, 6, 11 രാശിയിൽ നിൽക്കുമ്പോൾ പൊതുവിൽ നല്ല ഫലങ്ങൾ ലഭിക്കുന്നു. മൂന്നിലെ ശനി മുടിചൂടാ വാഴും എന്ന് ശാസ്ത്രം. ചാരവശാൽ 5 രാശിയിൽ നിൽക്കുമ്പോൾ ജാതകന് മാനസിക വെല്ലുവിളി നേരിടേണ്ടതായി വരും. ചാരവശാൽ 9 രാശിയിൽ നിൽക്കുമ്പോൾ സ്വന്തം മത വിശ്വാസങ്ങളിൽ വിശ്വാസ കുറവ് അനുഭവപ്പെടുകയും മറ്റു മതങ്ങളിൽ താല്പര്യവും വിശ്വാസവും ഉണ്ടാകുകയും ചെയ്യും. തുലാം, മകരം, കുംഭം എന്നീ രാശികളില്‍ ഒന്ന്‌ പത്താംഭാവമാവുകയും ശനി അനുകൂല സ്ഥാനസ്ഥിതനാവുകയും ചെയ്‌താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ അനുഭവപ്പെടും. എന്നിരുന്നാലും ശനി ഒരിയ്‌ക്കലും സ്ഥിരമായി ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നില്ല.

ജീവിതത്തിലെ സ്ഥിരത/അസ്ഥിരത, അപവാദങ്ങള്‍, വൃത്തിയില്ലായ്‌മ, സാമ്പത്തിക ബാദ്ധ്യത, അലസത, ഭയം, അപമാനം, ജയില്‍ ബന്ധനം, അംഗഹീനത എന്നീ വിഷയങ്ങള്‍ ശനിയെ കൊണ്ടാണ്‌ ചിന്തിക്കുന്നത്‌.

ഹിറ്റ്ലർ, മുസോളിനി, എബ്രഹാം ലിങ്കൺ, മഹാത്മാഗാന്ധി എന്നിവരുടെ ജാതകം പരിശോധിക്കുമ്പോൾ ഇവരൊക്കെ ശനിയുടെ സ്വാധീനത്തിൽ ഉയർന്നു വന്നവർ ആണ് എന്ന് മനസിലാകും. ലഭിക്കുന്ന പരിമിതമായ സാഹചര്യത്തെ പോലും എങ്ങനെയൊക്കെ നമുക്ക് അനുകൂലമാക്കി തീർക്കാമെന്ന് ശനി പഠിപ്പിക്കുന്നു.

ജാതകഗണനം നടത്തുമ്പോൾ ജന്മ ഗ്രഹനിലയിൽ ശനിയുടെ സ്ഥിതി മാത്രം നോക്കി അയാളുടെ ജീവിതം മൊത്തത്തിൽ വരച്ചിടാൻ സാധിക്കും എന്നതാണ് ശനിയുടെ ശക്തി. ജന്മ ഗ്രഹനിലയിൽ ശനിയുടെ സ്ഥാനം നോക്കി പുനർവിവാഹ യോഗം നിർണയിക്കാൻ സാധിക്കും എന്നതിനാൽ അതിനു വേണ്ട പരിഹാരം കൗമാര കാലത്തിൽ തന്നെ അനുഷ്ഠിച്ചാൽ ഉചിതമായ ദാമ്പത്യം സാധ്യമാകും. മരണ കാരണം പോലും വിധിക്കുന്നത് ശനിയുടെ സ്ഥിതി അനുസരിച്ചായിരിക്കും. ജാതകത്തിൽ ശനി ബുധനായോ ശുക്രനായോ സംയോജിക്കുമ്പോൾ ജാതകന് വളരെയേറെ ഗുണഫലങ്ങൾ ലഭിക്കും. അതുപോലെ എന്നാൽ സൂര്യന്റെ ദൃഷ്ടിയോ സൂര്യ ക്ഷേത്രത്തിലോ സൂര്യന്റെ ഉച്ച ക്ഷേത്രത്തിലോ ശനി വന്നാൽ എത്ര വലിയ രാജാവും വെറും യാചകനായി മാറും.

ജാതകത്തിൽ ശനി ഒമ്പതാം ഭാവത്തിൽ നിൽക്കുന്നവർക്കും ഇടവം, മിഥുനം, തുലാം ലഗ്നങ്ങളിൽ ജനിച്ചവർക്കും ജീവിതത്തിൽ പതിവായി ശാസ്താവിനെ ഭജിക്കുന്നത് ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നൽകും.

ശനി രഹസ്യ സ്വഭാവമുള്ള ദേവനാണ്. അദ്ദേഹത്തിന്റെ മുമ്പിൽ ഒന്നും മറച്ചുവെക്കാൻ സാധ്യമല്ല. ശനിപ്പിഴയും ശനിദശയും രണ്ടും വ്യത്യസ്ത അവസ്ഥകളാണ്. ശനിയുടെ മുമ്പിൽ കുമ്പിടുകയോ നമസ്കരിക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് വിശ്വാസം. അങ്ങനെ ചെയ്താൽ ശനി ദേഷ്യപ്പെടുമെന്നാണ് പറയാറ്. ശനിയെ തൊഴുതു മടങ്ങുമ്പോൾ ഒരിക്കലും പിന്നോട്ട് തിരിഞ്ഞ് നോക്കരുത്. നോക്കിയാൽ ശനി നമ്മെ പിന്തുടരുമെന്നാണ് മറ്റൊരു വിശ്വാസം.

ശനി മനുഷ്യരെയും ദൈവത്തെയും ഒരുപോലെ വെറുതെ വിടില്ല. ശ്രീപരമേശ്വരനും ഗംഗാദേവിയുമായുള്ള രഹസ്യ വിവാഹത്തിന് കൂട്ടുനിന്ന് സഹായിച്ചത് ശനീശ്വരനാണെന്നാണ് ഐതിഹ്യം. ഇതിൽ സംപ്രീതനായ ശിവഭഗവാൻ ശനിക്ക ഈശ്വരീയസ്ഥാനം നൽകിയെന്നു പറയപ്പെടുന്നു. അതിനാലാണ് മറ്റു ഗ്രഹങ്ങളുടെ പേരിനോടൊപ്പം ‘ദേവൻ’ എന്ന് ചേർക്കാതെ ‘ശനീശ്വരൻ’ എന്ന് വിളിക്കുന്നത്.
ശനിദശയിലും മറ്റു ചാരവശാൽ ശനിയുടെ അപഹാരങ്ങൾ നടക്കുമ്പോഴും നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രദ്ധിക്കുക. ദാനധർമ്മം, പുണ്യകാര്യങ്ങൾ ചെയ്യുക, പ്രധാനമായും നിരഹങ്കാരിയായി നിലകൊള്ളുക. സൂര്യോദയത്തിനു മുന്നേ എഴുന്നേൽക്കുക, ചതി, വഞ്ചന എന്നിവ ഒഴിവാക്കുക, പരസ്ത്രീ ബന്ധം ഉപേക്ഷിക്കുക, ദുഷ്‌ചെയ്‌തികളിൽ നിന്ന് വിട്ടുനിൽക്കുക. തന്റെ നിലക്കും വിലക്കും യോജിക്കുന്ന തരത്തിൽ പെരുമാറുക, കള്ളം, നുണ ഒന്നും പറയാതെ ഇരിക്കുക, സുഖലോലുപത മറന്നേക്കുക.

ശനീശ്വരനോട് പ്രാർത്ഥിക്കുക. ശനിയാഴ്ച വ്രതം, ശാസ്താ, ഗണേശ, ഹനുമാൻ, ശിവ ഭജനം ദിനചര്യ ആക്കുക, അയ്യപ്പ ക്ഷേത്രത്തിൽ എള്ളുതിരി കത്തിക്കുക, കാക്കക്ക് ഭക്ഷണം കൊടുക്കുക, കറുപ്പുടുക്കുക തുടങ്ങി പൊതുവായ പരിഹാരങ്ങൾ പലതുണ്ട്. ഇവയൊക്കെ കാഠിന്യം കുറക്കാൻ ഉപകരിക്കും എന്നതിലുപരി കൃത്യമായ ശാന്തി ലഭിക്കണം എന്നില്ല. അപ്പോഴത്തെ ഗ്രഹസ്ഥിതി നോക്കി, പ്രധാനമായും ശനിയുടെയും, വ്യാഴത്തിന്റെയും, ശുക്രന്റെയും ഗ്രഹസ്ഥിതി നോക്കി വേണ്ട വിധത്തിൽ ഉള്ള പരിഹാരം കർമ്മം അനുഷ്ഠിക്കാത്ത പക്ഷം, മേൽ പറഞ്ഞ പൊതു പരിഹാരങ്ങൾ വേണ്ടവിധം അനൂകൂല്യത്തിൽ വരണമെന്നില്ല. മാത്രമല്ല, കറുപ്പുടുക്കുന്ന പോലത്തെ ചില പൊതു പരിഹാരങ്ങൾ കറുപ്പ് അശുഭ നിറമായ ജാതകരെ കൂടുതൽ കുഴപ്പത്തിലാക്കുകയും ചെയ്യും. .

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: SATURNSUBJayarani E.VShaniShanishvara
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies