ശനിദശാകാലം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

ശനിദശാകാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 11:55 am IST
FacebookTwitterWhatsAppTelegram

27 നക്ഷത്രങ്ങളെയും 9 ഗ്രഹങ്ങളിലായി, ഓരോ ഗ്രഹങ്ങളിലും 3 നക്ഷത്രം വീതം എന്ന നിലയിൽ വിന്യസിച്ചിട്ടുണ്ട്. മേൽ പറഞ്ഞ വിന്യാസമനുസരിച്ച് , ഏതൊരാളും ജനിക്കുന്ന നക്ഷത്രത്തിന്റെ, അടിസ്ഥാനത്തിൽ ദശാകാലം കണക്കാക്കുന്നു. കൃത്യമായ ദശാകാലം നോക്കുന്നതിനായി ജനനസമയം, ജനനസ്ഥലം, കൃത്യമായി നാഴിക വിനാഴിക കണക്കിൽ ഗണിക്കേണ്ടതായിട്ടുണ്ട്. എന്നിരുന്നാലും, ജന്മനക്ഷത്രപ്രകാരം ഓരോരുത്തരുടെയും ഓരോ പ്രായത്തിലെയും ഏകദേശ ദശാകാലം കണ്ടെത്താവുന്നതാണ്.

പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത്‌ ശനിദശയിലാണ്‌. ഉദ്ദേശം 10 വയസിനുള്ളിൽ ഇവർക്ക് ശനിദശ അവസാനിക്കും.

ബുധദശയിൽ ജനിക്കുന്ന ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർക്ക് ഉദ്ദേശം +/-93 വയസു മുതൽ 19 വർഷകാലം ശനി ദശ.

കേതു ദശയിൽ ജനിക്കുന്ന അശ്വതി, മകം, മൂലം നക്ഷത്രക്കാർക്ക് ഉദ്ദേശം +/-81 വയസു മുതൽ 19 വർഷകാലം ശനി ദശ.

ശുക്രദശയിൽ ജനിക്കുന്ന ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർക്ക് ഉദ്ദേശം +/-67 വയസു മുതൽ 19 വർഷകാലം ശനി ദശ.

ആദിത്യദശയിൽ ജനിക്കുന്ന കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർക്ക് ഉദ്ദേശം +/-54 വയസു മുതൽ 19 വർഷകാലം ശനി ദശ.

ചന്ദ്രദശയിൽ ജനിക്കുന്ന രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർക്ക് ഉദ്ദേശം +/-46 വയസു മുതൽ 19 വർഷകാലം ശനി ദശ.

ചൊവ്വദശയിൽ ജനിക്കുന്ന മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർക്ക് ഉദ്ദേശം +/-38 വയസു മുതൽ 19 വർഷകാലം ശനി ദശ.

രാഹുദശയിൽ ജനിക്കുന്ന തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് ഉദ്ദേശം +/-25 വയസു മുതൽ 19 വർഷകാലം ശനി ദശ.

വ്യാഴദശയിൽ ജനിക്കുന്ന പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഉദ്ദേശം +/-8 വയസു മുതൽ 19 വർഷകാലം ശനി ദശ.

ശ്രദ്ധിക്കുക: ശനിദശാകാലത്തിന്റെ ഏകദേശ കണക്കാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ജന്മശിഷ്ട്ടം, നാഴിക വിനാഴിക കണക്കു ഗണിക്കുമ്പോൾ മാസങ്ങളുടെയോ വര്ഷങ്ങളുടെയോ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

ശനിയെ ഭയക്കണ്ട, അല്പം ജാഗ്രത മതി……

ശനിയെ ഭയക്കണ്ട, അല്പം ജാഗ്രത മതി

ഒരാളുടെ ശനിദശാകാലത്തു ശനിയുടെ ചാരവശാൽ ശനി തുലാം രാശിയിൽ എത്തുകയും അതോടൊപ്പം തന്നെ ലഗ്നം തുലാം രാശിയാകുകയും ശശമഹായോഗം എന്ന് കല്പിക്കുന്നു. അപ്രകാരം വരുകയാൽ രാജതുല്യമായ പദവി, മാതൃഭക്തി, ധാരാളം ജോലിക്കാർ, വളരെയധികം കൃഷിഭൂമി, കൃഷിയിൽ നിന്നുള്ള ഗുണഫലങ്ങൾ, ദേശഗ്രാമാധിപത്യം, നീതിന്യായ വകുപ്പ്, പോലീസ്, പട്ടാളം എന്നീ മേഖലകളിൽ ഉന്നത അധികാരത്തോടുകൂടിയ ജോലി എന്നിങ്ങനെയുള്ള ഫലങ്ങൾ നൽകുന്നു. ശനി ഇടവം, തുലാം രാശികളിൽ ലഗ്നവന്നാൽ, തുലാം, മകരം, കുംഭം രാശികളിൽ ഒന്നും പത്താം ഭാവവും, പത്തിലെ ശനി അനുകൂല സ്ഥാനസ്ഥിതൻ എന്നാണ് പറയുന്നത്,

ശനിദശയിൽ ശനിയുടെ രാശിസ്ഥാനം അനുസരിച്ചു ജാതകന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകാം. ഗുണഫലങ്ങളിൽ നവീന ഗൃഹലാഭം, വാഹനഭാഗ്യം, തൊഴിൽവിജയങ്ങൾ, കൃഷി-പക്ഷി-മൃഗപരിപാലനം മൂലം ധനനേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു. തൊഴിൽസ്ഥാപനങ്ങൾ, കച്ചവട വിജയം, പരസ്പര ഇടപാടുകളിൽ ഗുണം, ആഡംബര ജീവിതം എന്നിവയും ഈ ദശയിൽ ലഭിക്കും. പൊതുപ്രവർത്തനങ്ങളിൽ താല്പര്യം, ഗ്രാമപഞ്ചായത്തുകൾ, മറ്റ് സ്ഥാപനങ്ങളിൽ അംഗത്വം, നേതൃത്വം എന്നിവയും ചിലർക്ക് ലഭിക്കും. രാഷ്‌ട്രീയരംഗത്തേക്ക് ഉയരാനും ചിലർക്ക് അവസരം ലഭിക്കും. ജനനേതൃത്വം, സർക്കാർ ജോലി, സ്ത്രീകളുടെ സഹായം, കുടുംബസുഖം, വിവാഹം, സന്താനലബ്ധി എന്നിവയും ഈ ദശയിൽ ലഭിക്കും. ബുദ്ധിശക്തി, ധാരണാശക്തി വർദ്ധിക്കും. ശത്രുക്കളെ തോൽപ്പിക്കാനും കുടുംബത്തിന്റെ യശസ്സ് വർദ്ധിപ്പിക്കാനും ഈ ദശയിൽ സാധിക്കും. പുണ്യ-തീർത്ഥ യാത്രകൾ, ആചാരാനുഷ്ഠാനങ്ങളിൽ താല്പര്യം, ദാനധർമ്മങ്ങൾ, കലകളിൽ താല്പര്യം എന്നിവയും ഈ ദശയിൽ ഉണ്ടാകും. ചിലരെ ഈ ദശയിൽ ഉന്നതസ്ഥാനത്തേക്ക് ഉയർത്തും. വാഹനഭാഗ്യം, ആരോഗ്യം, സ്ഥാനലബ്ധി എന്നിവയും ലഭിക്കും. എന്നാൽ മദ്യം, ലൈംഗികത എന്നിവയിൽ അമിത താല്പര്യം ഉണ്ടാകാം, എന്നാലും അവ കൊണ്ട് ദുരിതം അനുഭവിക്കേണ്ടതായി വരില്ല.

ഇനി ശനി അനിഷ്ടസ്ഥാനത്താണെങ്കിൽ അമിത മദ്യപാനം, സ്ത്രീകളുമായി ബന്ധപ്പെട്ട് മാനഹാനി, ധനനഷ്ടം, താല്പര്യമില്ലാതെ വിദേശത്തേക്ക് പോകേണ്ടി വരുക, തീർത്താൽ തീരാത്ത അലസത, അലച്ചിൽ, കുടുംബാംഗങ്ങളുമായി കലഹം, രോഗതിദുരിതങ്ങൾ, ശത്രുക്കളിൽ നിന്ന് ഭയം, എവിടെയും തോൽവി, കോടതി കേസുകളിൽ പരാജയം, എന്തിലും മാനസിക വിഷമം, സ്ഥാനമാനങ്ങൾ നഷ്ടപ്പെടുക എന്നിവ ഉണ്ടാകാം. മുൻപറഞ്ഞ ഗുണഫലങ്ങളിൽ നിന്നെല്ലാം നേർ വിപരീത ദോഷഫലങ്ങളും ഉണ്ടാകാം.

ശനി ഗ്രഹം ഏത് ഭാവത്തിൽ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ ഫലങ്ങൾ. നാലാം ഭാവത്തിൽ ശനി ദോഷഫലങ്ങൾ കൂടുതൽ നൽകുമ്പോൾ, പത്താം ഭാവത്തിൽ ശനി ഗുണഫലങ്ങൾ നൽകും. ഫലങ്ങൾ ശനി ഗ്രഹത്തിന്റെ സ്ഥാനം, മറ്റ് ഗ്രഹങ്ങളുടെ സ്ഥാനം, ജാതകന്റെ കർമ്മഫലം എന്നിവയെ ആശ്രയിച്ചിരിക്കും.

ശൈശവത്തിലെയും കൗമാരത്തിലെയും ശനി അവരുടെ മാതാപിതാക്കൾ ആയിരിക്കും കൂടുതലായി അനുഭവിക്കേണ്ടി വരുക. ബാലാരിഷ്ടത വരുന്നതിന്റെ ഒരു കാരണം ശൈശവത്തിലെ ശനിയാണ്. കൗമാരത്തിലെ ശനി വിദ്യാഭ്യാസത്തിലും പ്രതിഫലിക്കും. ശനിദശാകാലത്ത് എത്ര മിടുക്കരായ കുട്ടികളിലും ചിലപ്പോൾ പഠിക്കാൻ മടി, വിദ്യാതടസം ഒക്കെയും അനുഭവത്തിൽ വന്നേക്കാം. ജാതകത്തിൽ ഉന്നത വിദ്യാഭ്യാസ യോഗം ഉണ്ടെങ്കിലും ഇപ്രകാരം കൗമാരത്തിലെ ശനിയുടെ വിദ്യാതടസത്തിനു കൃത്യമായ പരിഹാരം ചെയ്തില്ലയെങ്കിൽ മേല്പറഞ്ഞ ഉന്നത വിദ്യാഭ്യാസ യോഗം അനുഭവത്തിൽ വരണം എന്നില്ല. കുറച്ചു കൂടി വിശദമായി പറഞ്ഞാൽ, വളരെ അറിവും വിവേകവും ഉള്ള ചിലരെ കാണുമ്പോൾ നമുക്ക് തോന്നും അവർ ഉന്നത വിദ്യാഭ്യാസം നേടിയവർ ആണ് എന്ന്. എന്നാൽ കൂടുതൽ അറിയുമ്പോൾ അവർ വിദ്യാഭ്യാസം പാതി വഴിയിൽ നിർത്തിയവർ ആയിരിക്കും. ശനിയുടെ തടസം കാരണം അവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കില്ല, എന്നാൽ ഉന്നത വിദ്യാഭ്യാസ യോഗം ഉള്ളതിനാൽ അവർ മറ്റു രീതിയിൽ സ്വന്തം ഉത്സാഹത്തിൽ അറിവ് സമ്പാദിച്ചിട്ടുണ്ടാകും. പക്ഷെ യോഗ്യതാ സർട്ടിഫിക്കറ്റ് നേടാത്ത യോഗ്യത കൊണ്ട് അവർക്ക് ജീവിതത്തിൽ ഗുണഫലം ഉണ്ടാകില്ല. അപ്രകാരം ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകാതെ ഇരിക്കുവാൻ ശൈശവത്തിലെയും കൗമാരത്തിലെയും ശനിയുടെ ഫലങ്ങൾ കൃത്യമായി ഗണിച്ചു, പരിഹാരം നേദ്യമായോ, ജപമായോ, അനുഷ്ടാനമായോ, യന്ത്ര തകിട് ധരിച്ചോ ശനിയിൽ നിന്നും രക്ഷ നേടേണ്ടതാകുന്നു. അല്ലാത്ത പക്ഷം കുട്ടിക്കാലത്തെ ശനിദശയുടെ ദോഷം ജീവിതത്തിൽ മൊത്തം നിഴലിക്കും. ജന്മ ഗ്രഹനിലയിൽ ശനിയുടെ സ്ഥാനം നോക്കി പുനർവിവാഹ യോഗം നിർണയിക്കാൻ സാധിക്കും എന്നതിനാൽ അതിനു വേണ്ട പരിഹാരം കൗമാര കാലത്തിൽ തന്നെ അനുഷ്ഠിച്ചാൽ ഉചിതമായ ദാമ്പത്യം സാധ്യമാകും.

ഏഴരശ്ശനി, ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി

ഏഴരശ്ശനി , ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി

യൗവനത്തിൽ ശനി വിവാഹ – കുടുംബ കാര്യങ്ങൾ തീരുമാനമാക്കും. മികച്ച വിവാഹം നൽകുന്നതും, വിവാഹ തടസം നിൽക്കുന്നതും ശനിതന്നെയാണ്. സർക്കാർ ജോലി കിട്ടുന്നതും തലനാരിഴക്ക് കൈമോശം വരുന്നതും യൗവനത്തിലെ ശനി കാരണമാകും. ഈ കാലഘട്ടത്തിൽ ശനി സൂര്യനും ശുക്രനും ആയി സംയോജിക്കുമ്പോൾ അവർ യോഗിവര്യന്മാരായി ഭവിക്കുന്നു. എന്നാൽ കുടുംബസ്ഥനാകുന്നവർക്ക് ഈ സംയോജനം അവരെ ലൗകിക ജീവിതത്തോട് വിരക്തി തോന്നുകയും കുട്ടികൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകുകയും ചെയുന്നു. ശനിക്ക് മംഗല്യസ്ഥാനവുമായി ദൃഷ്ടിബന്ധമുള്ള ജാതകക്കാർക്ക് വിവാഹത്തിന് കാലതാമസം നേരിടാം. ഇതിന് പൊതു പരിഹാരമായി ഭാര്യാസമേതനായി ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ തുടർച്ചയായി നിശ്ചിത ശനിയാഴ്ചകളിൽ ദർശനം നടത്തി പുഷ്പാഞ്ജലി, നീരാജനം തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് ഫലപ്രദമാണ്.

യൗവനത്തിന്റെ അവസാനം അഥവാ വാർദ്ധക്യത്തിന്റെ തുടക്കത്തിൽ ഉള്ള ശനിദശാകാലം നിങ്ങളുടെ തൊഴിലിൽ വെല്ലുവിളികൾ നൽകും. സർക്കാർ ഉദ്യോഗസ്ഥർക്ക് പിരിയുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒക്കെ തടസപ്പെടാം. കൂടാതെ, ചിലരിൽ അവരുടെ കുട്ടികളുടെ വിവാഹാദി കാര്യങ്ങളിൽ തടസം നേരിടുന്നതായും കാണുന്നു. വാർദ്ധക്യത്തിലെ ശനി നല്ലതും ചീത്തയും ഒരുമിച്ചു തരുന്ന അവസ്ഥ ആണ്.

ശനി ദശയില്‍ പൊതുവേ ചെയുന്ന പരിഹാരങ്ങൾ ശാസ്താവിന് നീരാജനം, എള്ള് നിവേദ്യം, എള്ള്പായസം, നെയ്യഭിഷേകം ഒക്കെയാകുന്നു. എന്നാൽ ഈ 19 വർഷത്തിൽ 9 ഗ്രഹങ്ങളുടെയും ദശാപഹാരം കൂടി കണക്കാക്കി വേണം പരിഹാരം നിർണയിക്കാൻ. അതായത്, ശനിദശയിൽ തന്നെ ശനിയുടെ അപഹാരം നടക്കുന്ന ഏകദേശം 3 വര്ഷം ശാസ്താവിനെ പ്രീതിപ്പെടുത്തിയാൽ മതിയാകും. എന്നാൽ തുടർന്ന് വരുന്ന ബുധദശയിൽ ശാസ്താവിന് പുറമെ ശ്രീകൃഷ്ണ ഭഗവാനെ കൂടി പ്രീതിപ്പെടുത്തേണ്ടിരിക്കുന്നു. ആ കാലയളവിൽ കൃത്യമായ ജാതക ഗണനം നടത്തി ഉചിതമായ ഭാവത്തിൽ ഉള്ള ശ്രീകൃഷ്ണ ഭഗവാന് നിശ്ചിത അഭിഷേകം, നിവേദ്യം തുടങ്ങിവ നടത്തേണ്ടതാകുന്നു. കേതു അപഹാരത്തിൽ ഇതൊന്നുമല്ലാതെ ഗണേശഭഗവാനെ മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. ഇനി ശുക്രാപഹാരകാലത്തു അന്നപൂർണേശ്വരിയെ പ്രീതിപ്പെടുത്തിയാൽ മാത്രമേ ശനിയുടെ പിടിയിൽ നിന്നും മോചനം ലഭിക്കുകയുള്ളു. ഇത്തരത്തിൽ ഓരോ കാലത്തും ഓരോ പരിഹാരം അനിവാര്യമാകുന്നു എന്നത് തിരിച്ചറിയുക.

19 വര്ഷം കൊണ്ട് ശനിദശ തീരുമെങ്കിലും ശനിദശാകാലത്തിലെ ശനിയുടെ സ്ഥിതിയും ദശാപഹാരങ്ങളും നോക്കി കൃത്യമായ പരിഹാരം ചെയ്തില്ലെങ്കിൽ, ശനിദശാകാലം നിങ്ങൾക്ക് നൽകുന്ന കഷ്ടനഷ്ടങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ചും കൗമാരം മുതൽ ഒരു 40 വയസു വരെയൊക്കെ ശനിദശാ കാലം വരുന്നവർ കൃത്യമായ ജാതക ഗണനം നടത്തി അനുകൂല പ്രതികൂല രാശികൾ കണ്ടത്തി പരിഹാരം ചെയ്യെണ്ടിരിക്കുന്നു.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: SATURNSUBJayarani E.VShaniShanishvara
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies