അയോദ്ധ്യയിലെ ബാലകരാമന്റെ നിർമ്മാണ വേളയ്ക്കിടയിലെ ചിത്രം പങ്ക് വച്ച് ശിൽപ്പി അരുൺ യോഗിരാജ് . അരുൺ യോഗിരാജ് കൊത്തിയെടുത്ത 51 ഇഞ്ച് നീളമുള്ള വിഗ്രഹത്തെ അഞ്ച് വയസ്സുള്ള കുട്ടിയായാണ് ക്ഷേത്രത്തിലെ ‘ഗർഭഗൃഹ’ത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് .
വിഗ്രഹം കൊത്തിയെടുക്കുന്ന സമയത്തെ ചിത്രമാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത് . ഇതിൽ ബാലകരാമന്റെ താടിയിൽ പിടിച്ചു നിൽക്കുന്ന ശിൽപ്പിയെയാണ് കാണാനാവുക . “ജോലി നടക്കുന്ന സമയത്ത് , അനുപാതത്തിലും അളവിലും ആത്മവിശ്വാസം തോന്നിയതിന് ശേഷം, നമ്മുടെ സെൻസിറ്റീവ് സ്പർശനത്തിലൂടെ രാം ലല്ലയെ അനുഭവിച്ചറിയുന്നത് അന്തിമ ഫലത്തിൽ വലിയ മാറ്റമുണ്ടാക്കും,” അരുൺ യോഗിരാജ് ചിത്രം പങ്ക് വച്ച് കുറിച്ചു. നിരവധി പേരാണ് ഈ പോസ്റ്റിന് അഭിനന്ദനവുമായി എത്തിയത് .