ട്രാഫിക് സിഗ്നലുകളിൽ കാർകഴുകി ഉപജീവനം നടത്തുന്ന ശുചീകരണ തൊഴിലാളിയെ കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാാമബാദ് ജില്ലയിലാണ് സംഭവം. തർക്കത്തിനിടെ കാറുടമയായ സർക്കാർ ഉദ്യോഗസ്ഥൻ യുവാവിനെ തൊഴിച്ച് റോഡിലിട്ടു. പാഞ്ഞുവന്ന ടിപ്പർ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നിലൂടെയാണ് ലോറിയെത്തിയത്.
അർമൂർ ജംഗ്ഷനിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിന്റെ വിൻഡോ യുവാവ് ശുചീകരിച്ചു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് നരഹത്യയിൽ കലാശിച്ചത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ 304,304എ വകുപ്പുകൾ പ്രകാരം ഉദ്യോഗസ്ഥനും ലോറി ഡ്രൈവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദ്യോഗസ്ഥനെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന.