പാലക്കാട്: ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം. ധൻബാദ്- ആലപ്പി എക്പ്രസ്സിന്റെ ജനറൽ കംപാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ നിന്നും 5.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ, ട്രെയിൻ എത്തിയപ്പോൾ പരിശോധന നടത്തുകയായിരുന്നു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സർക്കിൾഇൻസ്പെക്ടർ എ ജിജി പോളും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്.