വിജയ് ആരാധകർ കാത്തിരിക്കുന്ന റീ റിലീസ് ചിത്രമാണ് ഗില്ലി. ചിത്രത്തിന്റെ താത്കാലിക റീ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഏപ്രിൽ 11-നാണ് വീണ്ടും തിയേറ്ററിൽ എത്തുന്നത്. ഗില്ലിയുടെ അപ്ഗ്രേഡഡ് ഡിജിറ്റലൈസ്‌ഡ് വേർഷൻ ആണ് പുറത്തിറങ്ങുന്നതെന്ന് നിർമ്മാതാവ് അറിയിച്ചിരുന്നു.
മഹേഷ് ബാബു നായകനായി എത്തിയ ‘ഒക്കഡു’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കായിരുന്നു ഗില്ലി. എന്നാൽ, വിജയ്‌ക്ക് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത ഫാൻ ബേസ് ഈ ചിത്രത്തിലൂടെ നേടാൻ കഴിഞ്ഞു. തൃഷ നായികയായി എത്തിയ ചിത്രത്തിൽ പ്രകാശ് രാജ് ആണ് പ്രതിനായകനായി എത്തിയത്.വിദ്യാസാഗർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. സിനിമയിലെ ചില ഗാനങ്ങൾ ഇപ്പോഴും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടാറുണ്ട്.















