തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകൾ കുറച്ചു. ടിക്കറ്റ് നിരക്കിൽ 40 മുതൽ 50 ശതമാനം വരെ കുറയും. അൺ റിസർവ്ഡ് ടിക്കറ്റ് വിൽപന ആപ്പിൽ പാസഞ്ചർ ട്രെയിൻ തിരിച്ചെത്തിയതോടെയാണ് പുതിയ മാറ്റം.
നിലവിൽ പാസഞ്ചർ എക്സ്പ്രസുകളിൽ 30 രൂപയാണ് കുറഞ്ഞ നിരക്ക്. പാസഞ്ചർ എന്ന് മാത്രമായി പേരുമാറ്റുന്നതോടെ ഇത് 10 രൂപയായി കുറഞ്ഞു. യുടിഎസ് വഴി നിരക്ക ഈടാക്കി തുടങ്ങി.
കോവിഡ് ലോക്ക്ഡൗണിന് ശേഷമാണ് പാസഞ്ചർ, മെമു ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയതും നിരക്കുകൾ വർദ്ധിപ്പിച്ചതും. പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. കഴിഞ്ഞ ദിവസം നോർത്തേൺ റെയിൽവേയും നിരക്കിൽ മാറ്റം വരുത്തിയിരുന്നു.