ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് പേസർ നീൽ വാഗ്നർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിർണായക തീരുമാനം അറിയിക്കുന്ന വാർത്താസമ്മേളനത്തിൽ 37-കാരൻ കണ്ണീരണിഞ്ഞു. കിവീസിനായി 67 ടെസ്റ്റ് കളിച്ചിട്ടുള്ള വാഗ്നർ റെഡ്ബോൾ ക്രിക്കറ്റിലെ അവരുടെ വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനക്കാരനാണ്. 27 ശരാശരിയിൽ 260 വിക്കറ്റുകളാണ് വാഗ്നർ നേടിയത്. ഇടം കൈയൻ ബൗളർ ടീമിലുണ്ടായിരുന്ന 64 മത്സരങ്ങളിൽ 32ലും കിവീസിനൊപ്പമായിരുന്നു വിജയം. ഈ മത്സരങ്ങളിൽ നിന്ന് മാത്രം 143 വിക്കറ്റുകളാണ് വാഗ്നർ നേടിയത്.
പരിശീലകൻ ഗ്യാരി സ്റ്റെഡുമായുള്ള ആശയ വിനിമയത്തിന് ശേഷമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തെ ടീമിൽ പരിഗണിക്കില്ലെന്ന് കോച്ച് വ്യക്തമാക്കിയിരുന്നു. സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും വെല്ലിംഗ്ടണിലെ ആദ്യ മത്സരത്തിൽ വാഗ്നറെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.ക്രൈസ്റ്റ് ചർച്ചിലെ രണ്ടാം ടെസ്റ്റിലും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പേസറുടെ പ്രഖ്യാപനം.
നിങ്ങൾ എല്ലാം നൽകിയ ഒരു ഗെയിമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുക എന്ന തീരുമാനം എടുക്കുന്നത് ഏറെ കഠിനമാണ്. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാറിനിൽക്കാനുള്ള സമയമാണിത്. ടീമിനെ മുന്നോട്ട് പോകാൻ അതാണ് നല്ലത്. ടീമിലുണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ ഏറെ ആസ്വദിച്ചിരുന്നു. ടീമെന്ന നിലയിൽ നമ്മൾ നേടിയതിനെല്ലാം അഭിമാനമുണ്ട്. എന്റെ കരിയറിലുണ്ടായ സൗഹൃദങ്ങളും ബന്ധങ്ങളുമാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത്, ഒപ്പം കളിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്ന.
കരിയറിലുടനീളം ചാലക ശക്തിയായി തന്നെ പിന്തുണച്ച ഭാര്യ ലാനയ്‌ക്കും കുട്ടികൾക്കും നന്ദി പറയുന്നതായും വാഗ്നർ പ്രസ്താവനയിൽ വ്യക്തമാക്കി.ദക്ഷിണാഫ്രിക്കയിലായിരുന്നു വാഗ്നറുടെ ജനനം. പിന്നീട് കിവീസിലേക്ക് കുടിയേറിയ താരം 2008 മുതൽ ഒട്ടാഗോയിൽ ആഭ്യന്തര ക്രിക്കറ്റിന് തുടക്കമിട്ടു. 2012ലാണ് താരം ബ്ലാക്ക് ക്യാപ്സിനായി അരങ്ങേറുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Relive the iconic battle of Modern Era in Tests, it’s Smith vs Wagner. 🔥
– Niel Wagner retires from International cricket…..!!!!pic.twitter.com/6uEE19Ufo4
— Johns. (@CricCrazyJohns) February 27, 2024
“>















